മികച്ച സ്പെസിഫിക്കേഷനും മെറ്റാലിക് ബോഡി രൂപകൽപ്പനയുമായി എത്തുന്ന ജിയോണിയുടെ സ്മാർട് ഫ്ലിപ് ഫോണിന് 1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 4.2 ഇഞ്ച് ഇരട്ട ടച്ച് സ്ക്രിനോടു കൂടിയ ഡിസ്പ്ലേയാണുള്ളത്. സി-ടൈപ്പ് യുഎസ്ബി പോർട്ടും 64 ജിബി ആന്തരിക സ്റ്റോറേജുമുള്ള ഫോൺ ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.2.5 ഡി ഗ്ലാസോട് കൂടിയ ഐപിഎസ് ഡിസ്പ്ലേ ഫോണിലെ ചിത്രങ്ങൾക്കും വിഡിയോകൾക്കും കൂടുതൽ മിഴിവേകുന്നു. മീഡിയാ ടെക് എം ടി 6755 എം ഒക്ടാകോർ പ്രോസസർ കരുത്തേകുന്ന ഫോണിന് 4 ജിബിയുടെ എൽപിഡിഡിആർ 3 റാമാണുള്ളത്.
ഫോണിന്റെ 64 ജിബി ഇൻബിൽറ്റ് സംഭരണ ശേഷി മൈക്രോ എസ്ഡി കാർഡുപയോഗിച്ച് 128 ജിബി വരെ ഉയർത്താൻ സാധിക്കും.ഇതിൽ എടുത്തു പറയേണ്ടത് അതിന്റെ ക്യാമറ ക്ലാരിറ്റിയെ കുറിച്ചാണ് .മികച്ച പെർഫോമൻസ് തരുന്ന ക്യാമറകളാണ് ഇതിനുള്ളത് .16 മെഗാപിക്സെൽ പിൻ ക്യാമറയും 5 മെഗാപിക്സെൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത്.കരുത്തുറ്റ ബാറ്ററി ബാക്കപ്പും ഇതിനുണ്ട് .2530mAH ചാർജുള്ള ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. വേഗതയേറിയ യൂ.എസ്.ബി ടൈപ്പ് സി പോർട്ടാണ് ഫോൺ ചാർജ് ചെയുന്നതിനും ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിനുമായി ലഭ്യമാകുക.റോസ് ഗോൾഡ്, പിങ്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 41,000 രൂപക്ക് ജിയോണി W909 ഫ്ലിപ്പ് ഫോൺ ആദ്യം ലഭിക്കുക ചൈനയിലായിരിക്കും.എന്തായാലും ജിയോണിയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെ എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .