ജിയോണിയുടെ പുതിയ S6 S ആഗസ്റ്റ് 22 മുതൽ

ജിയോണിയുടെ പുതിയ S6 S ആഗസ്റ്റ് 22 മുതൽ
HIGHLIGHTS

ജിയോണിയുടെ S-6 ന്റെ പിൻഗാമി ഓഗസ്റ്റ് 22 മുതൽ

ജോയോനിയുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറങ്ങുന്നു .ജിയോണി S6-s എന്ന മോഡലാണ് പുറത്തിറങ്ങുന്നത് .ആഗസ്റ്റ് 22 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ.ജിയോണിയുടെ തന്നെ S6 ന്റെ പിൻഗാമിയാണ് ഇത് .ഇതിന്റെ പ്രധാന ആകർഷണം ഇതിന്റെ സെൽഫികൾക്ക് അനിയോജ്യമായ ക്യാമറകൾ ആണ് .

മികച്ച ക്ലാരിറ്റിയും ,ക്വാളിറ്റിയും ആയിരിക്കും ജിയോണിയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ടാകുക .ഇതിന്റെ കൂടുതൽ സവിശേഷതകൾ പുറത്തു വന്നിട്ടില്ല .ജിയോണിയുടെ S6 ന്റെ പിൻഗാമി ആകുമ്പോൾ അതിനേക്കാളും മികച്ച സവിശേഷതകൾ തന്നെയായിരിക്കും ഇതിനു ഉണ്ടാകുക .ജിയോണി s6 ന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം . 5.5-hd ഡിസ്പ്ലേ ആണ് ഇതിനുള്ളത് .

1.3GHz MediaTek MT6753 SoC പ്രൊസസർ ആണ് ഇതിനു നൽകിയിരിക്കുന്നത് .3 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ S 6 ന്റെ സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ പിൻഗാമിക്ക് ഇതിലും മികച്ച സവിശേഷതകൾ തന്നെ നൽകും എന്ന് പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo