6020 mAh ബാറ്ററി കരുത്തിൽ ജിയോണിയുടെ M6 പ്ലസ്
ജൂലൈ 26 മുതൽ ഇന്ത്യൻ വിപണിയിൽ ജിയോണി M 6 പ്ലസ്
മികച്ച ബാറ്ററി കരുത്തിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങുന്നു .ജിയോണിയുടെ m6 പ്ലസ് എന്ന സ്മാർട്ട് ഫോൺ ആണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളാണ് ജോയോണിയുടെ ഈ പുതിയ സ്മാർട്ട് ഫോണിനുള്ളത്.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ജൂലൈ 27 നു ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു .5.5 ഇഞ്ച് FHD മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .1920x1080p റെസലൂഷൻ ആണ് ഇതിനുള്ളത് .1.8GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .
ഇതിന്റെ മറ്റൊരു മികച്ച സവിശേഷത എന്നുപറയുന്നത് 4 ജിബിയുടെ മികച്ച റാം ഇതിനു നൽകിയിരിക്കുന്നു എന്നതാണ് .4 ജിബിയുടെ റാം ,32ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിനു മികച്ച പിന്തുണ നൽകുന്നു .ആൻഡ്രോയിഡ് മാർഷ് മലോ 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ മികച്ച പിൻ ക്യാമറയും,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് അതിന്റെ ബാറ്ററിയാണ് .6020 mAh മികച്ച കരുത്താർന്ന ബാറ്ററിയാണ് ഇതിനു നൽകിയിരിക്കുന്നത് .അതുകൊണ്ടുതന്നെ ബാറ്ററി ലൈഫിന്റെ കാര്യത്തിൽ ഇനി ഒരു സംശയവും വേണ്ട .ജിയോണിയുടെ ഒരു വൻ തിരിച്ചു വരവ് തന്നെ ആകട്ടെ ഈ സ്മാർട്ട് ഫോൺ എന്നു നമുക്ക് പ്രതീക്ഷിക്കാം .