ജിയോണിയുടെ പുതിയ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി . Gionee F205, S11 Lite സെൽഫി എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ കൂടിയാണ് .ഇതിന്റെ ഏറ്റവും വലിയ രണ്ടു സവിശേഷതകൾ എന്നുപറയുന്നത് ഇതിന്റെ അമിഗോ ഓപ്പറേറ്റിംഗ് സിസ്റ്റവും കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളുമാണ് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
ജിയോണിയുടെ F205
5.45 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റേഷിയെയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .720×1440 ന്റെ പിക്സൽ സ്ക്രീൻ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഈ മോഡലുകളുടെ പെർഫോമൻസ് ആവറേജ് മാത്രമാണ് എന്നുതന്നെ പറയാം.
കാരണം ഈ മോഡലുകൾക്ക് 2 ജിബിയുടെ റാം മാത്രമാണ് നൽകിയിരിക്കുന്നത് .16 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജു ഈ മോഡലുകൾക്കുണ്ട് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനു നൽകിയിരിക്കുന്നത് .Android 7.1അമിഗോ 5.0 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .2670mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
8999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വിലവരുന്നത് .എന്നാൽ ഇതിലും കുറഞ്ഞ ചിലവിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ നല്ല ക്യാമറകളോടെ ,3 ജിബിയുടെ റാംമ്മുകളിൽ ,32 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നത് ജിയോണിയുടെ ഈ മോഡലുകൾക്ക് ഒരു പോരായ്മ തന്നെയാകും .
Gionee S11 Lite
ജിയോണി പുറത്തിറക്കിയ മറ്റൊരു മോഡലാണിത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 435 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
Android 7.1.1 അമിഗോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് ഈ മോഡലുകളും പ്രവർത്തിക്കുന്നത് .720×1440 സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾക്കുണ്ട് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഇതിന്റെ പ്രവർത്തനം .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 13 +2 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ ക്യാമറകളും ഇതിനുണ്ട് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .3030mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .13,999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക