30,000 രൂപയാണ് ബജറ്റെങ്കിൽ ഇപ്പോൾ വാങ്ങാൻ ബെസ്റ്റ് Samsung Galaxy S23 FE ആണ്. എന്തുകൊണ്ടെന്നാൽ മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഫോണിന് വിലവെട്ടിക്കുറച്ചു. ആമസോണിലും ഫ്ലിപ്കാർട്ടിലും വിലക്കുറവുണ്ട്. എന്നാലും ആരാണ് ഏറ്റവും മികച്ച ഓഫർ തരുന്നതെന്ന് നോക്കി വാങ്ങണം.
സാംസങ് ഗാലക്സി S23 FE ബ്രാൻഡിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളിലൊന്നാണ്. മികച്ച ക്യാമറയും ഡിസൈനും പെർഫോമൻസും ഈ Samsung 5G ഫോണിലുണ്ട്. ഇപ്പോൾ ലഭിക്കുന്ന സ്പെഷ്യൽ ഡിസ്കൌണ്ട് നിങ്ങളെ അതിശയിപ്പിക്കും.
ഫോണിന് ആമസോൺ 58 ശതമാനം കിഴിവാണ് നൽകുന്നത്. എന്നാൽ Flipkart ഈ Samsung Galaxy Phone-ന് 61 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. പക്ഷേ ആമസോണിൽ മറ്റ് ചില ഓഫറുകളിലൂടെ 2000 രൂപ കൂടി വീണ്ടും കുറയും. രണ്ട് സൈറ്റുകളിലെയും ഓഫർ എങ്ങനെയാണെന്ന് വിശദീകരിക്കുന്നു.
ഈ ഓഫറുകൾ നിങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുകയാണെങ്കിൽ, നല്ല ലാഭത്തിൽ ഫോൺ സ്വന്തമാക്കാം. 8GB+128GB സ്റ്റോറേജുള്ള വേരിയന്റിനാണ് ഇപ്പോൾ കിഴിവ് നൽകുന്നത്. 79,990 രൂപയാണ് ഫോണിന്റെ വില. എന്നാൽ ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ഫോൺ 30,999 രൂപയ്ക്ക് വിൽക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാവുന്നതാണ്. 5,167 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. ഇവിടെ നിന്നും വാങ്ങൂ…
ഇനി ആമസോണിലേക്ക് പോകുമ്പോൾ, ഇതേ വേരിയന്റ് 33,223 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ HDFC, ആക്സിസ് ബാങ്ക് വഴി 2000 രൂപ വരെ വില കുറയും. ഇങ്ങനെ 31,223 രൂപയ്ക്ക് ഫോൺ ലഭിക്കും. 1,495 രൂപ മുതൽ ഇഎംഐ ഓപ്ഷനും ലഭ്യമാകും. എന്നാൽ ഇഎംഐ തെരഞ്ഞെടുക്കാത്തവർക്ക്, ഫ്ലിപ്കാർട്ടിലെ Samsung Deal ആയിരിക്കും മികച്ചത്.
6.4 ഇഞ്ച് ഫുൾ + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റ് ഈ സ്മാർട്ഫോണിനുണ്ട്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ സാംസങ് ഗാലക്സി S23 FE-യിൽ ലഭിക്കും.
Also Read: OnePlus Sale: OnePlus 12, ഫോൾഡ് ഫോൺ, Buds Pro 3 ആദായവിൽപ്പന!
ഫോണിലെ പ്രോസസർ സ്നാപ്ഡ്രാഗൺ 8 + Gen 1 ആണ്. ക്യാമറയിലേക്ക് വന്നാൽ ഫോണിന്റെ മെയിൻ സെൻസർ 50MP ആണ്. മുൻവശത്ത്, സെൽഫികൾക്കായി 12 മെഗാപിക്സൽ ക്യാമറയുണ്ട്. ഗാലക്സി എസ്23യുടെ ഫാൻ എഡിഷൻ 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിന് 4500എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. ഗാലക്സി എഐ ഫീച്ചർ ഫാൻ എഡിഷനിലും ലഭിക്കുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.