22,000 രൂപയ്ക്ക് താഴെ OnePlus 5G ഫോൺ, 1599 രൂപയുടെ വൺപ്ലസ് ഇയർബഡ്സ് Free

Updated on 03-Oct-2024
HIGHLIGHTS

OnePlus പുറത്തിറക്കിയ പുതിയ മിഡ്റേഞ്ച് ഫോണാണ് OnePlus Nord CE 4

വൺപ്ലസ് 2r ഇയർബഡ്സും സൗജന്യമായി ഓഫറിൽ ലഭിക്കുന്നു

ഇതിന് ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്

OnePlus പുറത്തിറക്കിയ പുതിയ മിഡ്റേഞ്ച് ഫോണാണ് OnePlus Nord CE 4. ഇപ്പോഴിതാ ജനപ്രിയ മിഡ് റേഞ്ച് ഫോണിന് ആമസോണിൽ വമ്പൻ കിഴിവ്. Amazon GIF Sale പ്രമാണിച്ച് ഇത്രയും ആകർഷക ഡീൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ മിഡ് റേഞ്ച് സ്മാർട്ഫോണിന്റെ വില 22,000 രൂപയിൽ താഴെയായി കുറയുന്നു. പോരാഞ്ഞിട്ട് ഫോണിനൊപ്പം ആമസോൺ ഫ്രീ ഇയർബഡ്സും വാഗ്ദാനം ചെയ്യുന്നു. വൺപ്ലസിന്റെ തന്നെ Nord Buds 2r ആണ് തീർത്തും സൌജന്യമായി ലഭിക്കുക.

പ്രീമിയം ഫീച്ചറുകളുള്ളതിനാൽ വൺപ്ലസ് നോർഡ് സിഇ 4 വളരെ ജനപ്രീതി നേടി. ഇതിന് AMOLED ഡിസ്പ്ലേയും Snapdragon പ്രോസസറുമാണുള്ളത്. 30,000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങുന്നവരുടെ പെർഫെക്ട് ചോയിസായിരുന്നു ഇത്. ഈ സ്മാർട്ഫോണിനാണ് ഗംഭീര വിലക്കുറവ് നൽകുന്നത്.

OnePlus Nord CE 4 ഫീച്ചറുകൾ

2412 x 1080 പിക്സൽ റെസല്യൂഷനാണ് ഡിസ്പ്ലേയാണുള്ളത്. ഇതിന് 6.7 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേയുണ്ട്. 120Hz വരെ റിഫ്രെഷ് റേറ്റ് ലഭിക്കുന്നു. 210Hz ടച്ച് സാംപ്ലിംഗ് റേറ്റും, HDR 10+ കളർ സർട്ടിഫിക്കേഷനും സ്ക്രീനിനുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 SoC ആണ് പ്രോസസർ. ഇത് അഡ്രിനോ 720 ജിപിയുമായി സജ്ജീകരിച്ചിരിക്കുന്നു. 50MP സോണി LYT600 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. OIS സപ്പോർട്ടാണ് ഈ സ്മാർട്ഫോണിന്റെ ക്യാമറയ്ക്കുള്ളത്.

8MP സോണി IMX355 അൾട്രാ-വൈഡ് ആംഗിൾ ലെൻസ് കൂടി ചേർന്ന ഡ്യുവൽ റിയർ ക്യാമറ ഇതിലുണ്ട്. കൂടാതെ, 16MP ഫ്രണ്ട് ക്യാമറയാണ് ഈ മിഡ് റേഞ്ച് ഫോണിലുള്ളത്.

100W ഫാസ്റ്റ് ചാർജിങ്ങിനെ വൺപ്ലസ് Nord CE 4 സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,500 mAh ബാറ്ററിയും നൽകിയിരിക്കുന്നു. ഫോണിലെ സോഫ്റ്റ് വെയർ ആൻഡ്രോയിഡ് 14 ആണ്. ഇത് ഓക്‌സിജൻ ഒഎസ് 14-ൽ പ്രവർത്തിക്കുന്നു. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റ് ഈ വൺപ്ലസ് ഫോൺ ഉറപ്പുനൽകുന്നു. 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കുന്നതാണ്.

OnePlus Nord CE 4 വിലക്കുറവ്

വൺപ്ലസ് നോർഡ് CE 4 ആമസോണിൽ 23,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വൻസെയിൽ നടക്കുന്നു. അതിനാൽ സ്റ്റോക്ക് തീരുന്നതിന് മുമ്പ് ഓഫറിൽ വാങ്ങാൻ ശ്രമിക്കുക.

8GB+128GB നിങ്ങൾക്ക് 23,499 രൂപയ്ക്ക് ലഭിക്കുന്നു. ആമസോണിൽ 500 രൂപ കൂപ്പൺ കിഴിവുണ്ട്. 1500 രൂപ വരെ ഫോണിന് ബാങ്ക് ഓഫറും ലഭിക്കുന്നതാണ്. SBI, മറ്റ് ബാങ്കുകൾക്ക് ഈ ഓഫർ സ്വന്തമാക്കാം. ഇങ്ങനെ 22,000 രൂപയ്ക്ക് താഴെ ഫോൺ ലഭിക്കും. ഓഫറിൽ പർച്ചേസ് ചെയ്യാൻ

വൺപ്ലസ് 2r ഇയർബഡ്സും സൗജന്യമായി ഓഫറിൽ ലഭിക്കുന്നു. 1599 രൂപ വിലയുള്ള ഇയർബഡ്സാണ് ഇങ്ങനെ നൽകുന്നത്.

Read More: Huge Price Cut: വെറുതെ പറയുന്നതല്ല, Triple ക്യാമറ Realme 5G 8000 രൂപ കിഴിവിൽ!

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :