Under 10000 Phones: ഫോൺ വാങ്ങാൻ കരുതിയിട്ടുള്ളത് 10,000 രൂപയാണോ? ബ്രാൻഡഡ് Mobile Phones ഓഫറിൽ വാങ്ങാം
iQOO, Redmi, റിയൽമി ബ്രാൻഡുകളുടെ ഫോണുകൾക്ക് ആകർഷകമായ ഓഫറുകളുണ്ട്
Amazon freedom സെയിലിൽ കൂപ്പൺ, ബാങ്ക് ഓഫറുകളും നൽകുന്നു
ആമസോൺ ഫ്രീഡം സെയിലിലാണ് ഫോണിന് ഇത്രയും വില കുറവ്
Mobile Phones ലാഭത്തിൽ വാങ്ങാം Amazon Freedom സെയിലിലൂടെ. 10,000 രൂപ റേഞ്ചിൽ നിങ്ങൾക്ക് മികച്ച സ്മാർട്ഫോണുകൾ വാങ്ങാം. iQOO, Redmi, റിയൽമി ബ്രാൻഡുകളുടെ ഫോണുകൾക്ക് ആകർഷകമായ ഓഫറുകളുണ്ട്.
Amazon Freedom സെയിൽ Phones ഓഫറുകൾ
10,000 രൂപയ്ക്കും അതിന് താഴെയും വില വരുന്ന സ്മാർട്ഫോണുകൾ പരിചയപ്പെടാം. ആമസോൺ ഫ്രീഡം സെയിലിലാണ് ഫോണിന് ഇത്രയും വില കുറവ്. ഓഫർ തീരുന്നതിന് മുന്നേ ഫോൺ പർച്ചേസ് ചെയ്യാൻ ശ്രമിക്കുക.
10000 രൂപയ്ക്ക് Mobile Phones
ഇതിൽ എടുത്തുപറയേണ്ട ഓഫർ ഐക്യൂ ഫോണിന്റേതാണ്. 9,000 രൂപ റേഞ്ചിൽ നിങ്ങൾക്ക് ഐക്യു ഫോൺ വാങ്ങാം.
iQOO Z9 Lite 5G (ഇപ്പോൾ വാങ്ങാം)
ആമസോണിൽ ബാങ്ക് കിഴിവുകൾ ഉൾപ്പെടെ 9,999 രൂപ കിഴിവിൽ വാങ്ങാം. ഇപ്പോൾ ഫോൺ 10,499 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 500 രൂപയുടെ ബാങ്ക് ഓഫർ എല്ലാ കാർഡുകൾക്കും ലഭ്യമാണ്. ഇങ്ങനെ ഐക്യൂ Z9 Lite 5G 9,999 രൂപയ്ക്ക് സ്വന്തമാക്കാം.
6.56 ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് ഫോണിലുള്ളത്. ഇതിന് മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണുള്ളത്. ഫോട്ടോഗ്രാഫിക്കായി, 50 മെഗാപിക്സൽ പ്രധാന ക്യാമറയുണ്ട്. 15-വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററി ഇതിലുണ്ട്.
റിയൽമി നാർസോ N61 (ഇപ്പോൾ വാങ്ങാം)
ഇന്ന് മുതൽ Realme Narzo N61 വിൽപ്പന ആരംഭിച്ചു. ഗ്രേറ്റ് ഫ്രീഡം സെയിലിൽ ഫോണിന് ആകർഷകമായ ഓഫറുകളുണ്ട്. 500 രൂപ കൂപ്പൺ കിഴിവോടെയാണ് ഫോൺ വിൽക്കുന്നത്. ആമസോണിൽ 7,499 രൂപയ്ക്ക് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. 500 രൂപ കൂപ്പൺ കിഴിവിന് ശേഷം 6,999 രൂപയ്ക്ക് വാങ്ങാം.
6.74 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് റിയൽമി നൽകിയിരിക്കുന്നത്. ഇതിൽ Unisoc Tiger T612 ചിപ്‌സെറ്റുണ്ട്. 10W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഫോണിലെ ബാറ്ററി 5,000mAh ആണ്.
Redmi 13C 5G (ഇപ്പോൾ വാങ്ങാം)
10,000 രൂപ റേഞ്ചിൽ ഇപ്പോൾ വാങ്ങാവുന്ന റെഡ്മി ഫോണാണിത്. Amazon GFF Sale ഓഫറിൽ 10,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 1000 രൂപയുടെ കൂപ്പൺ കിഴിവും ലഭിക്കുന്നു. ഇങ്ങനെ 9,499 രൂപയ്ക്ക് റെഡ്മി 13C വാങ്ങാം.
Read More: Amazon GFF Sale Offer: ഓഫറുകളുടെ പെരുമഴ തുടങ്ങി, Honor മിഡ്-റേഞ്ച് ഫോണുകൾ അപാര ഓഫറിൽ!
6.74-ഇഞ്ച് IPS LCD ഡിസ്പ്ലേയും 90Hz റിഫ്രെഷ് റേറ്റുമുള്ള ഫോണാണിത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസറാണ് നൽകിയിരിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. Redmi 13C 18-വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഈ ബജറ്റ് ഫോണിൽ 5000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile