സാംസങ്ങ് ഗാലക്സി ഫോൾഡ് 5ജി ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു
Galaxy Z Fold3 5G, Galaxy Z Flip3 5G ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു
Samsung.com വഴിയും കൂടാതെ റീറ്റെയ്ൽ ഷോപ്പ് വഴിയും വാങ്ങിക്കാവുന്നതാണ്
സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy Z Fold 3 കൂടാതെ Galaxy Z Flip എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ തന്നെയാണ് .ഫോൾഡബിൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ പ്രീ ഓർഡറുകൾ നടത്താവുന്നതാണ് .പ്രധാന സവിശേഷതകൾ നോക്കാം .
SAMSUNG GALAXY Z FOLD 3
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.2 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 2262×832 പിക്സൽ റെസലൂഷനും 2208×1768 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകൾ തന്നെയാണ് .4 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകളാണ് ലഭിക്കുന്നത് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .12 മെഗാപിക്സൽ + 10 മെഗാപിക്സൽ + 4 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണുള്ളത് .ഇതിന്റ വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക് 149999 രൂപയും കൂടാതെ 12+512GB വേരിയന്റുകൾക്ക് 157999 ആണ് വില വരുന്നത് .
SAMSUNG GALAXY Z FLIP 3
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 1.9 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 6.7 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 512×260 പിക്സൽ റെസലൂഷനും 640×1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .12 മെഗാപിക്സൽ+ 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .അതുപോലെ തന്നെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഇതിന്റ വില നോക്കുകയാണെങ്കിൽ 84999 രൂപ മുതലാണ് വില ആരംഭിക്കുന്നത് .