16 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയിൽ പുതിയ സാംസങ്ങ്
സാംസങ്ങിന്റെ മറ്റൊരു ഗാലക്സി മോഡൽ കൂടി അണിയറയിൽ ഒരുങ്ങുന്നു .സാംസങ്ങ് ഗാലക്സി എസ് 8 എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ പ്രധാന ആകർഷണം ഇതിന്റെ പിൻ ക്യാമറ തന്നെ എന്നുപറയാം .
കാരണം ഡ്യൂവൽ പിൻ ക്യാമറയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .Qualcomm's Snapdragon 830 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .പുറകിൽ 16 മെഗാപിക്സലിന്റെ ,8 മെഗാപിക്സലിന്റെ രണ്ടു ക്യാമറകൾ ആണുള്ളത് .
മുൻ ക്യാമറ 5 മെഗാപിക്സൽ ആണ് .ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിൽ ഉണ്ടാകും .2016 അവസാനത്തോട് കൂടി ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .