സാംസങ്ങ് ഗാലക്സി M10 & M20 സ്മാർട്ട് ഫോണുകൾ ഇന്ന് വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും
സാംസങ്ങിന്റെ ഗാലക്സി M10
6.2 ഇഞ്ചിന്റെ HD + ഇൻഫിനിറ്റി V ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ..3,400mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .13മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Exynos 7870 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . എന്നാൽ ഇതിൽ Android 9.1 ഉടൻ തന്നെ ലഭ്യമാകുന്നതാണു് .സാംസങ്ങിന്റെ ഒരു ബഡ്ജറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ ആണിത് .
രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെതന്നെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് .ഫെബ്രുവരി 5 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7990 രൂപമുതൽ 8990 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .
സാംസങ്ങിന്റെ ഗാലക്സി M20
6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2220 x 1080 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Exynos 7904 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .നിലവിൽ ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എങ്കിലും ആൻഡ്രോയിഡിന്റെ പൈ ഇതിനു ഉടനെ ലഭ്യമാകുന്നു എന്നാണ് കമ്പനി പറയുന്നത് .13MP + 5MP ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട്.4ജി VOLTE സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണുകളാണ് ഈ മോഡലുകൾ . എന്നാൽ ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെ തന്നെ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബി റാം മോഡലുകളുടെ വില വരുന്നത് 10990 രൂപയും കൂടാതെ 4 ജിബി റാം മോഡലുകളുടെ വില 12990 രൂപയും ആണ് .ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോ ഉപഭോതാക്കൾക്ക് TC അനുസരിച്ചു 3110 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .