പിന്നിൽ 47 മെഗാപിക്സൽ ക്യാമറ ;ഗാലക്സി A9 നാളെ വിപണിയിൽ ,വില 39000 രൂപ

Updated on 19-Nov-2018
HIGHLIGHTS

5 ക്യാമറകളുമായി സാംസങ്ങിന്റെ ഗാലക്സി A9 നാളെ വിപണിയിൽ

 

വൺപ്ലസ് 6T സ്മാർട്ട് ഫോണുകളെ വെല്ലാൻ സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .നാളെ (നവംബർ 20) ആണ് ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 4 പിൻ ക്യാമറകൾ തന്നെയാണ് .അതുപോലെ തന്നെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .ഇതിന്റെ വിപണിയിലെ വിലവരുന്നത് 39000 രൂപയാണ് .പുറത്തിറങ്ങിയതിന് ശേഷം ഓൺലൈൻ ഷോപ്പുകളിൽ ആദ്യം എത്തുന്നതാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

സാംസങ്ങിന്റെ ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഗാലക്സി A9 എന്ന സ്മാർട്ട് ഫോണുകൾ നവംബർ 20നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*2220 റെസലൂഷൻ ഈ മോഡലുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെതന്നെ 512 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ അകത്തുള്ള സവിശേഷതകൾ . 

octa-core (4×2.2GHz + 4×1.8GHz)  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo യും ഇതിനുണ്ട് .ക്യാമറകൾ തന്നെയാണ് ഈ മോഡലുകളിൽ എടുത്തുപറയേണ്ടത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24+10+8+5 പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .183.00 ഗ്രാം ഭാരമാണ് സാംസങ്ങ് ഗാലക്സി A9 സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .ഫിംഗർ പ്രിന്റ് സെൻസർ കൂടാതെ ഫേസ്അൺലോക്ക് എന്നി ഓപ്‌ഷനുകളും ഇതിനുണ്ട് .

3800mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സാംസങ്ങിൽ നിന്നും ഉടൻ തന്നെ 5 ക്യാമറയിൽ പുറത്തിറങ്ങുന്ന മറ്റു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നതാണ് .സാംസങ്ങ് ഗാലക്സി A9 മോഡലുകളുടെ വിലവരുന്നത് 39000 രൂപയാണ് .നിലവിൽ ഇതേ റെയിഞ്ചിൽ വാങ്ങിക്കാവുന്ന വൺ പ്ലസ് 6T പോലെയുള്ള മോഡലുകൾക്ക് സാംസങ്ങ് ഗാലക്സി A9 ഒരു എതിരാളി തന്നെയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :