5 കിടിലൻ മോഡലുകൾ എത്തുന്നു LGയിൽ നിന്നും

Updated on 26-Dec-2016
HIGHLIGHTS

2017ന്റെ വിപണിയിൽ മുന്നേറ്റം LGക്കു ആയിരിക്കുമോ ?

LG യുടെ ഏറ്റവും പുതിയ 5 മോഡലുകൾ വിപണിയിൽ എത്തുന്നു . LG K3, LG K4, LG K8, LG K10,LG Stylus3 എന്നി മോഡലുകൾ ആണ് വിപണിയും കാത്തിരിക്കുന്നത് . LG K10 എന്ന മോഡലിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .

2 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2800mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

LG K8 ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബി വരെ വര്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ആന്തരിക സവിശേഷതകൾ .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2500 mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത്

LG K4 ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 1 ജിബിയുടെ റാം 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .5/5 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത് .

LG K3 യുടെ ഡിസ്പ്ലേ 4.5 ഇഞ്ച് ആണുള്ളത് .5/2 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത് . 2500mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

LG Stylus 3 യുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.7 ഇഞ്ചിന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

3 ജിബിയുടെ റാം 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 / 8 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത് .3200mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :