Infinix Note 50s 5G+ launched in India
സുഗന്ധം പരത്തുന്ന ടെക്നോളജിയുമായി Infinix Note 50s 5G+ പുറത്തിറങ്ങി. ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ത്യൻ ഫോൺ കസ്റ്റമേഴ്സിന് അനുയോജ്യമായ ഫോണാണ് കമ്പനി അവതരിപ്പിച്ചത്. 64 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയും, കരുത്തൻ ബാറ്ററിയുമുള്ള ഫോണാണിത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഇൻഫിനിക്സ് നോട്ട് 50X 5G ഫോൺ അവതരിപ്പിച്ചത്. ഇതേ ചിപ്പുള്ള അടുത്ത ഫോണാണ് ഇൻഫിനിക്സിന്റെ നോട്ട് സീരീസിൽ തന്നെയുള്ള 50s 5G+. 144Hz വളഞ്ഞ AMOLED ഡിസ്‌പ്ലേയുള്ള രാജ്യത്തെ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോൺ കൂടിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
6.78 ഇഞ്ച് ഫുൾ-എച്ച്ഡി+ 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 144Hz റിഫ്രഷ് റേറ്റും 2,304Hz PWM ഡിമ്മിംഗ് റേറ്റുമുണ്ട്. DCI-P3 കളർ ഗാമട്ട് കവറേജ്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയുമുണ്ട്.
ഇൻഫിനിക്സ് നോട്ട് 50s 5G+ ൽ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് SoC ആണുള്ളത്. ഇത് 8GB റാമും 256GB വരെ ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15 ആണ് ഫോണിലെ സോഫ്റ്റെ വെയർ. ഗെയിമിങ്ങിനായി ഇൻഫിനിക്സ് 90fps ഫ്രെയിം റേറ്റ് വരെ പിന്തുണയ്ക്കും.
ഈ ഇൻഫിനിക്സ് നോട്ട് ഫോണിലെ ക്യാമറ ഫീച്ചറുകളും സവിശേഷതയുള്ളതാണ്. 64-മെഗാപിക്സൽ സോണി IMX682 പ്രൈമറി റിയർ സെൻസർ ഇതിലുണ്ട്. 30fps-ൽ 4K വീഡിയോ റെക്കോർഡിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP സെൻസർ കൊടുത്തിട്ടുണ്ട്. ഇത് ഡ്യുവൽ വീഡിയോ ഷൂട്ടിങ്ങിനെ പിന്തുണയ്ക്കുന്നു. ഫോളാക്സ് AI അസിസ്റ്റന്റ്, AI വാൾപേപ്പർ ജനറേറ്റർ, AIGC മോഡ്, AI ഇറേസർ തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്.
5,500mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 45W വയർഡ് ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 3.0 -നെ പിന്തുണയ്ക്കുന്നു. ഇത് 60 മിനിറ്റിനുള്ളിൽ ഒന്ന് മുതൽ 100 ശതമാനം വരെ ഫുൾ ചാർജിങ് കപ്പാസിറ്റിയുള്ളതാണ്.
IP64 റേറ്റിങ്ങുള്ളതിനാൽ ഈ പുത്തൻ ഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കുന്നു. MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും ഫോണിനുണ്ട്. ഈ ഇൻഫിനിക്സ് ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് കൊടുത്തിരിക്കുന്നത്.
ഈ ഇൻഫിനിക്സ് ഫോണിലെ മറൈൻ ഡ്രിഫ്റ്റ് ബ്ലൂ വേരിയന്റിൽ മൈക്രോഎൻക്യാപ്സുലേഷൻ ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്. ഇത് വീഗൻ ലെതർ ബാക്ക് പാനലിലാണ് നൽകിയിട്ടുള്ളത്. വീഗൻ ലെതർ പാനൽ പരിമളം പരത്തുന്ന ഡിസൈനിലാണുള്ളത്.
ഇൻഫിനിക്സ് നോട്ട് 50s 5G+ റൂബി റെഡ്, ടൈറ്റാനിയം ഗ്രേ, മറൈൻ ഡ്രിഫ്റ്റ് ബ്ലൂ, കളർ വേരിയന്റുകളിലാണ് ലോഞ്ച് ചെയ്തത്.
ഇൻഫിനിക്സ് നോട്ട് 50s 5G+ രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. 8GB + 128GB വേരിയന്റിന് 15,999 രൂപയാകുന്നു. 8GB + 256GB വേരിയന്റിന് 17,999 രൂപ വിലയാകും. ഏപ്രിൽ 24 മുതൽ ഫ്ലിപ്കാർട്ട് വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും.
ആദ്യ വിൽപ്പനയിൽ നിങ്ങൾക്ക് കുറഞ്ഞ വേരിയന്റ് 14,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.
Read More: Rs 20000 താഴെ 5000mAh ബാറ്ററി LAVA Mobiles വാങ്ങാം, ആമസോണിൽ മാത്രമായി Exclusive സെയിൽ…