ഫേസ് അൺലോക്കിങ് സംവിധാനവുമായി നോക്കിയ 6 ,8 ,8 Siroccoനോക്കിയ 7 പ്ലസ് മോഡലുകൾ എത്തുന്നു

Updated on 26-Jun-2018
HIGHLIGHTS

നോക്കിയ പുറത്തിറക്കിയ ഫോണുകളിൽ ലഭ്യമാകുന്നു

 

നോക്കിയ പുറത്തിറക്കിയ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുന്നു .ഫേസ് അൺ ലോക്കിങ് സംവിധാനമാണ് ഇപ്പോൾ നോക്കിയ മോഡലുകൾക്ക് ലഭിക്കുന്നത് .നോക്കിയ 6 ,8 ,8 Siroccoനോക്കിയ 7 പ്ലസ് എന്നി മോഡലുകൾക്കാണ് ഇപ്പോൾ പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുന്നത് .ഇപ്പോൾ പുറത്തിറങ്ങുന്ന ചെറിയ ബഡ്ജറ്റ് ഫോണുകളിൽകൂടിയും ഫേസ് അൺലോക്കിങ് സംവിധാനം ലഭിക്കുന്നുണ്ട് .ഈ പോരായ്മ്മയാണ് ഇപ്പോൾ നോക്കിയായുടെ ഈ മോഡലുകൾ പരിഹരിക്കുന്നത് .ഉടൻ തന്നെ OTA അപ്പ്ഡേറ്റ് ലഭിക്കുന്നതാണ് .

നോക്കിയ  8 Sirocco

5.5 ഇഞ്ചിന്റെ pOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾക്കുള്ളത് .Qualcomm Snapdragon 835 ഒക്റ്റാ കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .

3,260mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ എയർടെൽ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

നോക്കിയ 7 പ്ലസ് 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറയിൽ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിൽ നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് നോക്കിയ 7 പ്ലസ് എന്ന മോഡൽ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആമസോണിൽ മാത്രമല്ല എയർടെൽ ഷോപ്പുകളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

നോക്കിയ 6 

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :