സാംസങ്ങിന്റെ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ ഉടൻ

സാംസങ്ങിന്റെ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ ഉടൻ
HIGHLIGHTS

പുതിയ രൂപത്തിൽ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ അടുത്തവർഷം

 ഒരുകാലത്തു വിപണിയിൽ ഏറെ ചലനങ്ങൾ സൃഷ്‌ടിച്ച സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായിരുന്നു സാംസങ്ങ് .സ്മാർട്ട് ഫോൺ പ്രേമികളെ ആൻഡ്രോയിഡ് ഉപയോഗിക്കുവാൻ പഠിപ്പിച്ചത് സാംസങ്ങ് തന്നെയാണ് .എന്നാൽ കുറച്ചു കാലങ്ങളായി സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വേണ്ടത്ര വാണിജ്യം ലഭിക്കുന്നില്ല .ഷവോമിപോലെയുള്ള മറ്റു സ്മാർട്ട് ഫോൺ കമ്പനികൾ പുതിയ ആൻഡ്രോയിഡിലും മികച്ച പെർഫോമൻസിലും ഒരുപാടു സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ പുറത്തിറക്കുന്നത് തന്നെയാണ് പ്രധാന കാരണം .എന്നാൽ അടുത്ത വർഷം സാംസങിന് മാത്രം സ്വന്തമായ ഒരു നേട്ടവുമായിട്ടാണ് എത്തുന്നത് .

മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് ഇനി സാംസങ്ങിൽ നിന്നും വരാനിരിക്കുന്നത് .സാംസങ്ങ് ഗാലക്സി F ഫോൾഡബിൾ സ്മാർട്ട് ഫോൺ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് .മടക്കി കൈയ്യിൽ വെക്കാവുന്ന തരത്തിലുള്ള മോഡലുകളാണ് ഇത് .എന്നാൽ നേരത്തെ തന്നെ സാംസങ്ങിൽ നിന്നും ഫോൾഡബിൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയട്ടുണ്ട് .ഇപ്പോൾ പുതിയ ടെക്നോളജിയിലാണ് ഗാലക്സി F സീരിയസ്സുകൾ പുറത്തിറങ്ങുന്നത് . 

7.3 ഇഞ്ചിന്റെ രണ്ടു സ്‌ക്രീനുകളിലായാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .1536×2152  പിക്സൽ റെസലൂഷനോടെയാണ് ഇത് എത്തുന്നത് .ഡിസ്‌പ്ലേയ്ക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഗാലക്സി F സീരിയസുകൾ എത്തുന്നത് .21:9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഏകദേശ വില വരുന്നത് $1,800 ഡോളർവരെ വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

 

5ജി സ്മാർട്ട് ഫോണുകൾ സാംസങിൽ നിന്നും 

5ജി സ്മാർട്ട് ഫോണുകളിൽ സാംസങ്ങ് പുറത്തിറക്കുന്ന മോഡലാണ് സാംസങ്ങിന്റെ ഗാലക്സി s10 .ഇതുവരെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ലഭിക്കാത്ത സവിശേഷതകളുമായിട്ടാണ് ഗാലക്സി S10 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ എടുത്തുപറയേണ്ട ചില സവിശേഷതകളുണ്ട് .ഇൻഫിനിറ്റി ഓ Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 8കെ വീഡിയോ സപ്പോർട്ട് ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Exynos 9820 എന്നിവയിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും എത്തുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo