കുറഞ്ഞ വിലയിൽ iPhone 14; ഫ്ലിപ്പ്കാർട്ടിൽ വമ്പിച്ച വിലക്കുറവ്

Updated on 27-Dec-2022
HIGHLIGHTS

ഡിസംബർ 31ന് അവസാനിക്കുന്ന ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് iPhone 14 ലഭ്യമാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റിൽ നിന്ന് വെറും 50,590 രൂപയ്ക്ക് ഫോൺ ലഭിക്കും

iPhone 14, iPhone 14 pro max ഈ മോഡലുകളും ഓഫർ ലഭിക്കും

ഈ വർഷം അവസാനം ഉപഭോക്ക്താക്കൾക്ക് പുതിയ ആപ്പിൾ ഐഫോൺ (iPhone) വാങ്ങുന്നതിലൂടെ ഇരട്ടി മധുരമുണ്ടാക്കാനാണ് ഫ്ലിപ്പ്കാർട്ട് (Flipkart) ശ്രമിക്കുന്നത്. ഡിസംബർ 31ന് അവസാനിക്കുന്ന ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ (Flipkart year end sale) ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഐഫോൺ 14 (iPhone 14) ലഭ്യമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ സീരീസിന്റെ അടിസ്ഥാന മോഡലാണ് ഈ ഫോൺ. ഐഫോൺ 14 പ്ലസ്(iPhone,14 plus), ഐഫോൺ 14 പ്രോ (iPhone 14 pro), ഐഫോൺ 14 പ്രോ മാക്‌സ് (iPhone 14 pro max)തുടങ്ങിയ മറ്റ് മോഡലുകൾക്കൊപ്പമാണ് ഇത് പുറത്തിറക്കിങ്ങിയത്. ഫോണിന് അതിന്റെ മുൻഗാമിയായ iPhone 13  നുമായി നിരവധി സാമ്യതകൾ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റിൽ നിന്ന് വെറും 50,590 രൂപയ്ക്ക് ഫോൺ ലഭിക്കും. ഈ ഫോൺ വാങ്ങുന്നവർക്ക് ₹20,500 വരെ കിഴിവ് ലഭിക്കും.  തിരഞ്ഞെടുത്ത മോഡലുകളുടെ എക്‌സ്‌ചേഞ്ച് ഓഫറുകളിൽ മാത്രമേ ഈ ഓഫർ ലഭ്യമാകൂ.  iPhone 14, iPhone 14 pro max ഈ മോഡലുകളിലും ഓഫർ ലഭിക്കും. നിങ്ങളുടെ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും പുതിയത് വാങ്ങുന്നതിനുമുള്ള കിഴിവ് ₹17,500 വരെ കിഴിവ് ലഭിക്കും.
ഫോണിന്റെ  ഡിസൈനിൽ വലിയ മാറ്റങ്ങളാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. പഞ്ച്-ഹോൾ ക്യാമറ, അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ക്യാമറ ബമ്പ്, ടൈറ്റാനിയം അലോയ് ബോഡി എന്നിവയ്‌ക്കൊപ്പം നോച്ച്-ലെസ് ഡിസൈനാണ് ഐഫോൺ 14ന്റെ പ്രത്യേകതകളാണ്‌. 

ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷൻ A16 ബയോണിക് ചിപ്‌സെറ്റാണ് iPhone 14-ന് കരുത്ത് പകരുന്നത്. ഐഫോൺ 14 പ്രോയിലും ഐഫോൺ 14 പ്രോ മാക്സിലും 48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ അവതരിപ്പിച്ചിട്ടുണ്ട്.  സ്റ്റാൻഡേർഡ് iPhone 14-ന്റെ ക്യാമറ സവിശേഷതകൾ പറഞ്ഞറിയിക്കാനാകാത്തതാണ്. 

ഐഫോൺ 14 രണ്ട് വേരിയന്റുകളിൽ ലഭിക്കും. മിനി പതിപ്പിന് പകരം ഐഫോൺ 14 പ്ലസ് എന്നിവയാണവ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്  പ്രതീക്ഷിച്ചതു പോലെ, ഐഫോൺ 14 പ്രോ ലൈനപ്പിനായി ആപ്പിൾ മികച്ച സവിശേഷതകൾ പ്രത്യേകം ഉൾപ്പെടുത്തിയിരിക്കുന്നു.

ഇത് ഒരേ A15 ചിപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും, ഉപയോക്താക്കൾക്ക് മികച്ച താപ പ്രകടനം നൽകുന്ന ഒരു അപ്‌ഡേറ്റ് ചെയ്ത ആന്തരിക രൂപകൽപ്പനയുണ്ട്. ക്യാമറയുടെ കാര്യം വരുമ്പോൾ, വലിയ സെൻസറും f/1.5 അപ്പേർച്ചറുമുള്ള 12 മെഗാപിക്സൽ വൈഡ് ക്യാമറയാണ് ഇതിനുള്ളത്. f/1.9 അപ്പേർച്ചർ ഉള്ള TrueDepth ക്യാമറയുമായി ഇത് ജോടിയാക്കിയിരിക്കുന്നു. iPhone 14-ന്റെ എല്ലാ ക്യാമറകളിലും ലോ-ലൈറ്റ് ഫോട്ടോഗ്രാഫി വളരെ മെച്ചപ്പെട്ടതാണ്. ഫോട്ടോണിക് എഞ്ചിനാണ് മറ്റൊരു പുതിയ സവിശേഷത. 

Connect On :