Flipkart ഫെസ്റ്റിവൽ അവസാനിക്കുന്നു ;ഷവോമി റെഡ്മി നോട്ട് 5 പ്രൊ 10999 രൂപയ്ക്ക്

Flipkart ഫെസ്റ്റിവൽ അവസാനിക്കുന്നു ;ഷവോമി റെഡ്മി നോട്ട് 5 പ്രൊ 10999 രൂപയ്ക്ക്
HIGHLIGHTS

20 എംപി ക്യാമറയിൽ എത്തിയ റെഡ്മി നോട്ട് 5 പ്രൊ വിലക്കുറവിൽ

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ റിപ്പബ്ലിക്ക് ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ ഇപ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ എന്ന സ്മാർട്ട് ഫോൺ .14999 രൂപ വിലയുണ്ടായിരുന്ന സ്മാർട്ട് ഫോണിന് ഇപ്പോൾ 10999 രൂപയ്ക്ക്  നിങ്ങൾക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി തീർച്ചയായും നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എന്ന  മോഡലുകൾ .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .10999 രൂപയാണ് ഷവോമിയുടെ മോഡലുകളുടെ വില .കൂടാതെ 6 ജിബിയുടെ മോഡലുകൾക്ക് 15999 രൂപയും ആണ് വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ഇന്ന് അവസാനിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo