Flipkart ദീപാവലി ഓഫറുകളിൽ അസൂസിന്റെ സ്മാർട്ട് ഫോണുകളുംവിലക്കുറവിൽ
ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും മികച്ച ഓഫറുകളോടെ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബിഗ് ബില്യൺ സെയിലുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ബിഗ് ദീപാവലി ഓഫറുകളുമായിട്ടാണ് ഫ്ലിപ്പ്കാർട്ട് എത്തിയിരിക്കുന്നത് .നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
Asus ZenFone Lite L1 ,5999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില വരുന്നത് .ഫേസ് അൺലോക്കിങ് സംവിധാനം അടക്കം മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .5.45 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ 18.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 82% സ്ക്രീൻ മുതൽ ബോഡി റെഷിയോയും ലഭിക്കുന്നുണ്ട് .അതുകൊണ്ടുതന്നെ ഈ ബഡ്ജറ്റ് ഫോണിൽ വിഡിയോകൾ എല്ലാംതന്നെ മികച്ച രീതിയിൽ ആസ്വദിക്കുവാൻ സാധിക്കുന്നു .
1440 * 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ 430 പ്രൊസസ്സറും ഇതിനുണ്ട് .ഒരു ആവറേജ് പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത്.ആന്തരിക സവിശേഷതകൾ പറയുകയെണെങ്കിൽ 2 ജിബി റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനു നൽകിയിരിക്കുന്നു .ഒരു ആവറേജ് ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി വാങ്ങിക്കാവുന്ന് ഒരു മോഡൽ തന്നെയാണ് ഇത് .
ക്യാമറകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .സെൽഫി ക്യാമറകളിൽ ഫ്ലാഷുകൾ നൽകിയിരിക്കുന്നു .കൂടാതെ പിൻ ക്യാമറകളിൽ മറ്റു മോഡുകളും ലഭ്യമാകുന്നതാണു് .HDR സംവിധാനവും കൂടാതെ പോർട്ട്റൈറ്റ് മോഡുകളും ഇതിനു ലഭ്യമാകുന്നതാണു് .ഇതിന്റെ ഏറ്റവും വലിയ പ്രതേകതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .4 ദിവസ്സം വരെയാണ് മ്യൂസിക് പ്ലേ ബാക്കിനു ലഭ്യമാകുന്നത് .3000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
16 ജിബി സ്റ്റോറേജ് മാത്രമേ ഉള്ളു എങ്കിലും 256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനവും ഇതിൽ ലഭ്യമാകുന്നതാണു് .കൂടാതെ 4ജി Volte സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 5999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .140 ഗ്രാം ഭാരം മാത്രമാണ് അസൂസിന്റെ ഈ പുതിയ സ്മാർട്ട് ഫോണുകൾക്കുള്ളത് .