Samsung Galaxy Z Flip 3, Galaxy Z Fold 3 ഫോണുകളിലാണ് ഇത്
Love It or Return It എന്ന ക്യാപ്ഷനുമായാണ് എത്തിയിരിക്കുന്നത്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ പുതിയ പോളിസി എത്തിയിരിക്കുന്നു .Samsung Galaxy Z Flip 3, Galaxy Z Fold 3 എന്നി ഫോണുകൾക്കാണ് ഇപ്പോൾ 15 ദിവസ്സത്തെ റിട്ടേൺ പോളിസി നൽകിയിരിക്കുന്നത് .
അതായത് ഫ്ലിപ്പ്കാർട്ടിൽ നിന്നും Samsung Galaxy Z Flip 3, Galaxy Z Fold 3 ഫോണുകൾ വാങ്ങിയതിന് ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ ഫോൺ 15 ദിവസ്സത്തിനകം തിരികെ നൽകാം .മുഴുവൻ ക്യാഷും തിരികെ നൽകുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ ആണ് ഈ ഓഫറുകൾ ഉള്ളത് .'Love It or Return It എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര് .
SAMSUNG GALAXY Z FOLD3 5G
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.2 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 2262×832 പിക്സൽ റെസലൂഷനും 2208×1768 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകൾ തന്നെയാണ് .4 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകളാണ് ലഭിക്കുന്നത് .
.പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭിക്കുന്നത് . 12 മെഗാപിക്സൽ + 10 മെഗാപിക്സൽ + 4 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണുള്ളത് .ഇതിന്റ വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക് 149999 ലക്ഷം രൂപയും കൂടാതെ 12+512GB വേരിയന്റുകൾക്ക് 157999 ആണ് വില വരുന്നത്