Republic ഡേ പ്രമാണിച്ച് Flipkart ഗംഭീര കിഴിവിൽ ഐഫോണുകൾ വിൽക്കുന്നു. iPhone 16 മുതൽ 16 പ്രോ, പ്രോ മാക്സ്, ഐഫോൺ 16 പ്ലസ് എന്നിവയും കൂട്ടത്തിലുണ്ട്. നിങ്ങൾക്ക് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകൾ വാങ്ങാനുള്ള സുവർണാവസരമാണിത്. iPhone Sale ഓഫറുകൾ വിശദമായി അറിയാം.
ഫ്ലിപ്കാർട്ട് തങ്ങളുടെ വാർഷിക റിപ്പബ്ലിക് ദിന സെയിൽ ആരംഭിക്കുകയാണ്. 2025 ജനുവരി 13-നാണ് Flipkart Monumental Sale നടക്കുക. ഇതിന് 12 മണിക്കൂർ മുമ്പ് പ്ലസ് അംഗങ്ങൾക്ക് ഓഫറുകൾ ലഭ്യമായി തുടങ്ങും. ആമസോണിലും ഇതേ സമയത്താണ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുന്നത്.
ഐഫോൺ 16 ഫോണുകളുടെ ഓഫറുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഐഫോൺ 16 സീരീസ് ഫോണുകൾ 2024 സെപ്തംബറിലാണ് ലോഞ്ച് ചെയ്തത്. വലിയ സ്ക്രീനും ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുമായാണ് ഐഫോൺ 16 അവതരിപ്പിച്ചത്. സീരീസിൽ 4 മോഡലുകളായിരുന്നു ഉൾപ്പെട്ടത്. ഈ നാല് ഫോണുകൾക്കും ഇപ്പോൾ ഓഫറുണ്ട്.
79,900 രൂപയിൽ പുറത്തിറക്കിയ ഫോണാണിത്. ഇത് റിപ്പബ്ലിക് ഡേ സ്പെഷ്യൽ സെയിലിൽ 67,900 രൂപയ്ക്ക് ലഭ്യമാകും എന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെ ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 22,000 രൂപ കിഴിവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ഐഫോൺ 16 പ്ലസിനും വിലക്കിഴിവ് പ്രതീക്ഷിക്കാം. ഈ പ്ലസ് മോഡൽ ഐഫോൺ 89,900 രൂപയിലാണ് അവതരിപ്പിച്ചത്. എന്നാൽ മെഗാ സെയിലിലൂടെ 73,999 രൂപയായിരിക്കും വിലയാകുക.
ഉയർന്ന നിലവാരമുള്ള ഐഫോൺ 16 പ്രോയും വിൽപ്പനയിൽ ആകർഷക ഓഫറുകളിൽ വാങ്ങാം. ഇതിന്റെ യഥാർഥ വില 1,19,900 രൂപയാണ്. ഫ്ലിപ്കാർട്ട് വർഷം തോറും നടത്തുന്ന റിപ്പബ്ലിക് സ്പെഷ്യൽ സെയിലിൽ വമ്പിച്ച കിഴിവ് സ്വന്തമാക്കാം. അതായത് ഏകദേശം 17,000 രൂപയ്ക്ക് അടുത്ത് കിഴിവുണ്ടാകും. ഇങ്ങനെ 1,02,900 രൂപയ്ക്ക് ഫോൺ ലഭ്യമായേക്കും.
ഐഫോൺ 16 പ്രോ മാക്സ് സ്മാർട്ഫോണുകളും നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ വാങ്ങാം. ലോഞ്ച് ചെയ്യുമ്പോൾ 1,44,900 രൂപയായിരുന്നു വില. ഇതിന് 1,27,900 രൂപയായിരിക്കു ഓഫറിലെ വില എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പുറമെ എല്ലാ ഫോണുകൾക്കും ഫ്ലിപ്കാർട്ട് ബാങ്ക് ഓഫർ നൽകിയേക്കും. അതുപോലെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഇതിനുണ്ടായിരിക്കും.
Also Read: ഡിസൈൻ പൊളിച്ചു, കിടു ക്യാമറയും! 50000 രൂപയ്ക്ക് താഴെ Oppo Reno ഫ്ലാഗ്ഷിപ്പ്, പിന്നൊരു ബേസിക് മോഡലും
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.