digit zero1 awards

വിവോയുടെ X60 5ജി ഫോണുകൾ ഇതാ 3500 രൂപ ഇ എം ഐയിലൂടെ വാങ്ങിക്കാം

വിവോയുടെ X60 5ജി ഫോണുകൾ ഇതാ 3500 രൂപ ഇ എം ഐയിലൂടെ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ ഓഫറുകൾ

EMI ഓഫറുകളിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ഏറ്റവും കുറഞ്ഞ EMI യിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ കുറഞ്ഞ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഫ്ലാഗ് ഷിപ്പ് ഫെസ്റ്റ് ഓഫറുകൾ നടന്നുകൊണ്ടിരിക്കുന്നു .മെയ് 14 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .ഇപ്പോൾ വിവോയുടെ X60 ഫോണുകൾ 3500 രൂപയുടെ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .

Vivo X60-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.56 ഇഞ്ചിന്റെ  Full HD+ AMOLED  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ HDR 10 പ്ലസ് കൂടാതെ 120Hz സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .അതുപോലെ തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ ഫോണുകൾക്കുള്ളത് .അടുത്തതായി ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഈ ഫോണുകളുടെ പ്രൊസസർ പ്രവർത്തനം തന്നെയാണ് .

Qualcomm Snapdragon 870  പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 12 ജിബിയുടെ റാം &  256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സൽ Sony IMX598 സെൻസറുകൾ മെയിൻ ക്യാമറകൾ + 13  മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ + 13  മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് .കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4300 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.ഇപ്പോൾ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo