Samsung ഗാലക്സി S24+ വമ്പൻ ഡിസ്കൗണ്ടിൽ ഫ്ലിപ്കാർട്ടിൽ നിന്ന് ഇപ്പോൾ വാങ്ങാം. Flipkart ബൊണാൺസ സെയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രീമിയം സ്മാർട്ഫോണുകളെല്ലാം വമ്പൻ കിഴിവിലാണ് വിൽക്കുന്നത്. ഗൂഗിൾ, വൺപ്ലസ്, സാംസങ്, ആപ്പിൾ കമ്പനികളുടെയെല്ലാം സ്മാർട്ഫോണുകൾക്ക് അത്യാകർഷകമായ ഓഫറുകളുണ്ട്.
ക്രിസ്മസ്സിന് മുമ്പേ മൊബൈൽ ബോണൻസ വിൽപ്പനയിലൂടെ ഫോൺ കിഴിവിൽ വാങ്ങാനുള്ള അവസരമാണിത്. അതും സാംസങ്ങിന്റെ പ്രീമിയം സ്മാർട്ഫോൺ Galaxy S24 Plus വലിയ കിഴിവിലാണ് വിൽക്കുന്നത്. ഒറ്റയടിക്ക് ഫ്ലിപ്പ്കാർട്ട് 35,000 രൂപയാണ് വെട്ടിക്കുറച്ചത്.
സാംസങ് ഗാലക്സി എസ് 24 സീരീസിലെ സ്മാർട്ഫോണുകൾ ആരുടെയും സ്വപ്ന ഫോണാണ്. കാരണം ക്യാമറയിലും പെർഫോമൻസിലുമെല്ലാം ഇതൊരു ഓൾറൌണ്ടറാണ് എന്നതിനാലാണ്. ഫോണിന്റെ 12GB+256GB സ്റ്റോറേജിന് ഇപ്പോൾ ഗംഭീര കിഴിവാണ് ലഭിക്കുന്നത്.
ഇതിന്റെ യഥാർഥ വില 99,999 രൂപയാണ്. എന്നാൽ പ്രീമിയം സ്‌മാർട്ട്‌ഫോൺ ഇപ്പോൾ 64,999 രൂപയ്ക്ക് വാങ്ങാം. ബാങ്ക് ഓഫറുകളിലൂടെയും ട്രേഡ്-ഇൻ ഡീലുകളിലൂടെയും വേറെയും കിഴിവുകളുണ്ട്. ഇവയൊന്നും ഉൾപ്പെടുത്താതെ തന്നെ 65,000 രൂപയ്ക്ക് താഴെ വാങ്ങാമെന്നതാണ് എടുത്തുപറയേണ്ട നേട്ടം.
ആക്സിസ് ബാങ്ക് കാർഡിന് ഫ്ലിപ്കാർട്ട് 5 ശതമാനം കിഴിവ് നൽകുന്നു. കൂടാതെ, എക്സ്ചേഞ്ച് ഓഫറായി 42,400 രൂപയുടെ ഇളവ് ലഭിക്കും. ഇങ്ങനെ 22,000 രൂപ റേഞ്ചിൽ ഗാലക്സി എസ്24 പ്ലസ് വാങ്ങാനാകും. ഫ്ലിപ്കാർട്ട് ബൊണാൺസ സെയിൽ ഓഫർ മിസ്സാകാതിരിക്കാൻ, ഇവിടെ നിന്നും വാങ്ങൂ.
FHD+ റെസല്യൂഷനുള്ള സ്മാർട്ഫോണാണ് ഗാലക്സി എസ്24 പ്ലസ്. ഇതിന് 6.2 ഇഞ്ച് HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് വരുന്നത്. ക്വാഡ് എച്ച്ഡി ഡിസ്പ്ലേയാണ് ഈ പ്രീമിയം സ്മാർട്ഫോൺ നൽകിയിട്ടുള്ളത്. ഫോണിന്റെ സ്ക്രീന് പ്രൊട്ടക്ഷൻ തരുന്നതിന് 120Hz റിഫ്രഷ് റേറ്റുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും സ്ക്രീനിനുണ്ട്. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എക്സിനോസ് 2400 പ്രോസസറാണ്.
Read More: Flipkart Bonanza Sale: മൊബൈൽ ബൊണാൺസ വിൽപ്പനയിൽ iPhone 15 ഒന്നാന്തരം ഓഫറിൽ!
ഫോട്ടോഗ്രാഫിക്കായി, ഫോണിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഫോണിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 10 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും സാംസങ് ഗാലക്സി എസ്24 പ്ലസ്സിലുണ്ട്. മൂന്നാമത്തെ ക്യാമറ 12 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറാണ്. ഇതുകൂടാതെ, 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. 4900mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.