13എംപി ഡ്യൂവൽ പിൻ ക്യാമെറയിൽ ഫ്ലിപ്പ്കാർട്ട് സ്മാർട്ട് ഫോണുകൾ,സെയിൽ ആരംഭിച്ചു ,വില 10999 രൂപ
ഫ്ലിപ്പ്കാർട്ടിന്റെ പുതിയ സ്മാർട്ട് ഫോണുകൾ Billion Capture+
ഇപ്പോൾ ഡ്യൂവൽ ക്യാമെറ എന്നത് ഒരു സ്മാർട്ട് ഫോണിനെ സംബന്ധിച്ചടത്തോളം ഒരു സാധാരണ വിഷയം ആയിക്കഴിഞ്ഞിരിക്കുന്നു എന്നുതന്നെ പറയാം .എന്നാൽ 10000 രൂപയുടെ ബഡ്‌ജെക്റ്റിൽ ഒരു സ്മാർട്ട് ഫോൺ ഡ്യൂവൽ ക്യാമെറ നല്കുന്നു എന്നുപറയുകയാണെങ്കിൽ അത് ഒരു ചെറിയകാര്യമല്ല .
ഇപ്പോൾ Billion Capture+ എന്ന സ്മാർട്ട് ഫോണുകളാണ് 13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയിൽ പുറത്തിറങ്ങിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .
128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .13+13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Qualcomm Snapdragon 625 പ്രോസസറിലാണ് പ്രവർത്തനം .
3500 mAh Li-Polymer ബാറ്ററിയാണ് Billion Capture+ മോഡലുകൾക്കുള്ളത് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .