digit zero1 awards

18999 രൂപയുടെ പോക്കോ X3 ഫോണുകൾ 14999 രൂപയ്ക്ക് വാങ്ങിക്കാം

18999 രൂപയുടെ പോക്കോ X3 ഫോണുകൾ 14999 രൂപയ്ക്ക് വാങ്ങിക്കാം
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

മെയ് 2 മുതൽ മെയ് 7 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെയ് 2 മുതൽ മെയ് 7 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് നടന്നുകൊണ്ടിരിക്കുന്നത് .അതുപോലെ തന്നെ നോ കോസ്റ്റ് EMI ,എക്സ്ചേഞ്ച് ഓഫറുകൾ & HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ 18999 രൂപവില വരുന്ന പോക്കോ എക്സ് 3 ഇപ്പോൾ 14999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

POCO X3 PRO SPECIFICATIONS

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.67 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 860 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 5,160mAh ന്റെ ബാറ്ററി ലൈഫും (supports 33W fast charging out-of-the-box ) ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 18999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 20999 രൂപയും ആണ് വില വരുന്നത് .എന്നാൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 14999 രൂപ മുതൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo