റിയൽമിയുടെ C30s ഇതാ 6250 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

Updated on 26-Sep-2022
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ആരംഭിച്ചു

ക്യാഷ് ബാക്ക് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഇതിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

റിയൽമി C30S

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1600 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core Unisoc SC9863A/ Unisoc SC9863A1 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

അതുപോലെ തന്നെ Android 12  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 4 ജിബിയുടെ റാം അതുപോലെ തന്നെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 7499 രൂപയും 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 8999 രൂപയും ആണ് വില വരുന്നത് .എന്നാൽ ബിഗ് ബില്യൺ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :