ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ;റിയൽമി ഫോൺ 5999 രൂപയ്ക്ക്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ;റിയൽമി ഫോൺ 5999 രൂപയ്ക്ക്
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് ബില്യൺ ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ക്യാഷ് ബാക്ക് ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് ബില്യൺ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഈ മാസ്സം 23 മുതൽ 30 വരെയാണ്  ഓഫറുകൾ ലഭിക്കുന്നത് .സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ICICI കൂടാതെ ആക്സിസ്  ബാങ്കിന്റെ  കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ് .അത്തരത്തിൽ റിയൽമിയുടെ സി 31 എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിലൂടെ 5999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

റിയൽമിയുടെ C31 സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.52 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .1600 x 720 പിക്സൽ റെസലൂഷൻ ,60 Hz ഹൈ റിഫ്രഷ് റേറ്റ് കൂടാതെ ARM Mali G57 ഇതിന്റെ സവിഷേശതകളാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T612 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 11 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1 TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13MP + 2MP + 0.3MP പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും  ആണ് ഇതിനുള്ളത് .കൂടാതെ 5000 mAh ന്റെ ബാറ്ററി ലൈഫും റിയൽമിയുടെ C31 എന്ന ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo