Flipkart ൽ തകർപ്പൻ ദീപാവലി ഓഫറുകൾ എത്തിയിരിക്കുന്നു

Updated on 10-May-2023
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ബിഗ് ദീപാവലി സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു

ഒക്ടോബർ 16 വരെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ ദീപാവലി സെയിൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഒക്ടോബർ 16 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ദീപാവലി ഓഫറുകൾ ലഭിക്കുന്നത് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,ഹെഡ് ഫോണുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിവയെല്ലാം ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് Nothing ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Nothing Phone (1)

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ flexible OLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് Corning Gorilla Glass 5 പ്രൊട്ടക്ഷനും അതുപോലെ തന്നെ HDR10+ സപ്പോർട്ടും ലഭ്യമാകുന്നതാണു് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778+ പ്രോസ്സസറുകളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 50 മെഗാപിക്സലിന്റെ Sony IMX766 സെൻസറുകളും + 50 മെഗാപിക്സലിന്റെ Samsung JN1 സെൻസറുകളും ആണ് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .Android 12 ഓ എസ് ഈ ഫോണുകളിൽ നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക് 4500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് 33999 രൂപയാണ് .അതുപോലെ തന്നെ 39 999 രൂപവരെയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .എന്നാൽ ഇപ്പോൾ മികച്ച ഓഫറുകളിൽ 26999 രൂപയ്ക്ക് വരെ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :