Samsung Flagship ഫോൺ സ്വന്തമാക്കാൻ സുവർണാവസരം! S23 Limited Time ഓഫർ ഇങ്ങനെ…

Samsung Flagship ഫോൺ സ്വന്തമാക്കാൻ സുവർണാവസരം! S23 Limited Time ഓഫർ ഇങ്ങനെ…
HIGHLIGHTS

Samsung പ്രീമിയം ഫോൺ ഓഫറിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

50 ശതമാനത്തിന് അടുത്ത് ഡിസ്കൌണ്ടിൽ Samsung Galaxy S23 വിൽക്കുന്നു

2023-ലെ ഫ്ലാഗ്ഷിപ്പ് ഫോണാണ് Samsung Galaxy S23

2023 Samsung Flagship ഫോണിന് ഇപ്പോൾ വൻ വിലക്കിഴിവ്. Samsung Galaxy S23 50 ശതമാനത്തിന് അടുത്ത് ഡിസ്കൌണ്ടിൽ വിൽക്കുന്നു. 46,025 രൂപയ്ക്ക് ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്. സാംസങ് പ്രീമിയം ഫോൺ ഓഫറിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

Samsung Galaxy S23 പ്രത്യേകതകൾ

ഗാലക്സി S23 ഫോണിന് 6.1-ഇഞ്ച് ഡൈനാമിക് ALOMED ഡിസ്പ്ലേയാണുള്ളത്. ഇതിന് 120Hz റീഫ്രെഷ് റേറ്റ് നൽകിയിട്ടുണ്ട്. HDR10+ സപ്പോർട്ടുള്ള ഫോണാണിത്. 1750 nits പീക്ക് ബ്രൈറ്റ്നെസ്സും ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്‌റ്റസ് 2 പ്രൊട്ടക്ഷനുള്ള ഫോണാണിത്. IP68 റേറ്റിങ്ങുള്ളതിനാൽ പൊടിയെയും ജലത്തെയും ഫലപ്രദമായി പ്രതിരോധിക്കുന്നു.

flagship phone samsung
Samsung Galaxy S23 പ്രത്യേകതകൾ

മികച്ച പെർഫോമൻസ് തരുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. ഇതിന്റെ മെയിൻ ക്യാമറ 50 മെഗാപിക്‌സൽ ആണ്. 10MP + 12MP ആണ് മറ്റ് രണ്ട് ക്യാമറകൾ. മുൻവശത്ത് 12 മെഗാപിക്‌സൽ സെൽഫി ഷൂട്ടറും സാംസങ് നൽകിയിരിക്കുന്നു.

സ്നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് ഫോണിലെ പ്രോസസർ. 25W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഗാലക്സി S23 സപ്പോർട്ട് ചെയ്യുന്നു. 15W വയർലെസ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു. 3,900mAh ബാറ്ററിയാണ് സാംസങ് ഗാലക്സി S23-യിലുള്ളത്. ബ്ലൂടൂത്ത് 5.3 സപ്പോർട്ട് ചെയ്യുന്ന ഫോണാണ് ഗാലക്സി S23 5G.

ഗ്ലാസ് ബാക്ക്, ആമർ അലുമിനിയം ഫ്രെയിമുകൾ ഉപയോഗിച്ചാണ് ഫോൺ നിർമിച്ചിട്ടുള്ളത്. ഇതിൽ ആൻഡ്രോയിഡ് 13 ഒഎസ് ആണ് പ്രവർത്തിക്കുന്നത്.

Read More: ഇതിലും കൂടുതൽ എന്താ വേണ്ടത്! Triple ക്യാമറ, Snapdragon ചിപ്‌സെറ്റുമുള്ള Motorola Edge 50 Ultra എത്തി

Samsung Galaxy S23 വിലയും ഓഫറും

സാംസങ് ഗാലക്സി S23 ഫോണിന് ആമസോണാണ് 49 ശതമാനം വിലക്കിഴിവ് നൽകുന്നത്. 8GB, 128GB സ്റ്റോറേജ് വരുന്ന ഫ്ലാഗ്ഷിപ്പ് ഫോണിനാണ് ഓഫർ. 46,025 രൂപയ്ക്കാണ് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്താതെയുള്ള ഓഫറാണിത്.

എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്കും മറ്റും 1750 രൂപ കിഴിവുമുണ്ട്. നാല് വ്യത്യസ്ത നിറങ്ങളിൽ ഫോൺ വാങ്ങാം. പച്ച, ക്രീം, ഫാന്റം ബ്ലാക്ക്, ലാവെൻഡർ നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്. ആമസോൺ പർച്ചേസിനുള്ള ലിങ്ക്.

ഇതേ സ്റ്റോറേജ് S23 ഫോൺ ഫ്ലിപ്കാർട്ടിൽ 46,999 രൂപയ്ക്ക് വിൽക്കുന്നു. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്കാർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസങ് ഗാലക്സി S23 വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo