Sale Alert: ഈ ഓണത്തിന് ഏറ്റവും ഗംഭീര ഫോൺ തന്നെയാവട്ടെ, ഇന്ത്യയിൽ Google Pixel Fold ഫോണിന്റെ First Sale

Sale Alert: ഈ ഓണത്തിന് ഏറ്റവും ഗംഭീര ഫോൺ തന്നെയാവട്ടെ, ഇന്ത്യയിൽ Google Pixel Fold ഫോണിന്റെ First Sale
HIGHLIGHTS

ഗൂഗിളിന്റെ രണ്ടാമത്തെ മടക്കാവുന്ന ഫോണിന് ഇന്ത്യയിൽ First Sale

ഗൂഗിൾ ആദ്യം ഇറക്കിയ മടക്ക് ഫോൺ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല

എന്നാൽ Google Pixel 9 Pro Fold ഇന്ത്യക്കാർക്കും വാങ്ങാനാകും

Google അടുത്തിടെ Pixel 9 Series പുറത്തിറക്കിയിരുന്നു. കൂട്ടത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഫോണായിരുന്നു ഫോൾഡ് ഫോൺ.

പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ എന്നിവ മാത്രമായിരുന്നില്ല സീരീസിൽ ഉണ്ടായിരുന്നത്. പിക്സൽ 9 പ്രോ ഫോൾഡ് ഫോണും ഗൂഗിൾ ലോഞ്ച് ചെയ്തു. ഗൂഗിളിന്റെ രണ്ടാമത്തെ മടക്കാവുന്ന സ്മാർട്ട്‌ഫോണാണിത്.

എന്നിരുന്നാലും ഗൂഗിൾ ആദ്യം ഇറക്കിയ മടക്ക് ഫോൺ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഇത്തവണ അങ്ങനെയെല്ല. Google Pixel 9 Pro Fold ഇന്ത്യക്കാർക്കും വാങ്ങാനാകും. ഫോൺ ലോഞ്ചിന് മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയിൽ സെയിൽ നടക്കുന്നത്.

Google Pixel Fold ഫോൺ

പിക്സൽ 9 പ്രോ ഫോൾഡ് ആകർഷകമായ ഓഫറുകളോടെ ആദ്യ സെയിലിൽ ലഭിക്കും. ഇന്ന് (സെപ്തംബർ 4) മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട് വഴി ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാണ്.

Google Pixel 9 Pro Fold സ്പെസിഫിക്കേഷൻ

2152×2076 റെസല്യൂഷനുള്ള ഫോണാണിത്. ഈ ഫോൾഡ് ഫോണിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. 1,800 nits HDR, 2,700 nits പീക്ക് ബ്രൈറ്റ്നെസ്സും ഡിസ്പ്ലേയ്ക്കുണ്ട്. 8 ഇഞ്ച് OLED പാനലുമായാണ് ഈ സ്മാർട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.

ഫോണിന്റെ കവർ സ്ക്രീനിന് FHD+ ഡിസ്പ്ലേയാണുള്ളത്. ഇതിന് 2424×1080 റെസല്യൂഷനും നൽകിയിരിക്കുന്നു. 6.3 ഇഞ്ച് OLED കവർ സ്‌ക്രീനാണിത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 1,800 nits HDR ഡിസ്പ്ലേയുമുണ്ട്. 2,700 nits പീക്ക് ബ്രൈറ്റ്നെസ്സാണ് ഈ സ്ക്രീനിനുള്ളത്.

google pixel fold phone
Google പുറത്തിറക്കിയ പിക്സൽ ഫോൾഡ് ഫോൺ

ടെൻസർ G4 SoC ആണ് പിക്സൽ ഫോൾഡ് ഫോണിൽ നൽകിയിട്ടുള്ളത്. ഇത് ടൈറ്റൻ M2 സെക്യൂരിറ്റി കോ-പ്രോസസറുമായി ജോടിയാക്കിയിരിക്കുന്നു.

ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറ 48MP ആണ്. 10.5MP അൾട്രാവൈഡ് ലെൻസും ഫോൾഡ് ഫോണിലുണ്ട്. ഇതുകൂടാതെ, 10.8MP ടെലിഫോട്ടോ സൂം ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു. ഫോൾഡ് ഫോണിന്റെ കവർ ഡിസ്പ്ലേയിൽ 10MP ഫ്രണ്ട് ക്യാമറയുണ്ട്. പ്രധാന ഡിസ്പ്ലേയിൽ മറ്റൊരു 10MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

45W വയർഡ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. Qi വയർലെസ് ചാർജിങ് സപ്പോർട്ടും ഫോൾഡ് ഫോണിന് ലഭിക്കുന്നതാണ്. ഇതിലെ ബാറ്ററി 4,650mAh ആണ്.

ആദ്യ വിൽപ്പനയിൽ എന്തെല്ലാം ഓഫറുകൾ

ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡ് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കുന്നു. ഫോൾഡ് ഫോൺ ഒറ്റ വേരിയന്റിലാണ് ലഭ്യമാകുന്നത്. 16GB, 256GB സ്‌റ്റോറേജുള്ള ഫോണാണ് വിപണിയിലുള്ളത്. ഇതിന് 1,72,999 രൂപയാകും. അതുപോലെ ഒബ്സിഡിയൻ നിറത്തിലാണ് ഫോൺ പുറത്തിറക്കിയത്.

ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാം. ഓർക്കുക, വിൽപ്പനയുടെ ആദ്യ മണിക്കൂറുകളിൽ തന്നെ സ്റ്റോക്ക് തീരാനും സാധ്യതയുണ്ട്. താൽപ്പര്യമുള്ളവർക്ക് ഐസിഐസിഐ ബാങ്ക് കാർഡിലൂടെ അധിക കിഴിവ് നേടാം.

Read More: Vivo First Sale: ലോഞ്ച് ഓഫറിലൂടെ 18,999 രൂപ മുതൽ വാങ്ങാം, 5500mAh, Snapdragon ഫോൺ Vivo 5G വിൽപ്പനയ്ക്ക്….

ICICI ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10,000 രൂപ തൽക്ഷണ കിഴിവുണ്ടാകും. എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങൾക്ക് 13,500 രൂപ അധിക കിഴിവും ലഭിക്കും. എക്സ്ചേഞ്ച് ഓഫർ മാറ്റി വാങ്ങുന്ന ഫോണിന് അനുസരിച്ച് വ്യത്യാസപ്പെടും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo