പാനാസോണിക്കിന്റെ മറ്റൊരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തി .പാനാസോണിക്ക് എലുഗ റേ 550 എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .18.9 റെഷിയോയിൽ പാനാസോണിക്ക് പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു .
5.7 HD+ IPS ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റൊരു പ്രതേകതയാണ് .720×1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.3GHz quad-core MediaTek MT6737H പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 2.5D ഗ്ലാസ്സ് ഇതിന്റെ സംരക്ഷണത്തിന് നൽകിയിരിക്കുന്നു .പാനാസോണിക്കിന്റെ എലുഗ റേ 700 നു ശേഷം പുറത്തിറക്കുന്ന മോഡലാണിത് .
Android 7.0 Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .കൂടാതെ 128 ജിബിവരെ ഇതിന്റെ മെമ്മറി ഉപഭോതാക്കൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .3250mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4G VoLTEസപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വിലവരുന്നത് 8999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നതാണ് .
ഷവോമിയുടെ റെഡ്മി നോട്ട് 5 കൂടാതെ റെഡ്മി 5 ,ഹുവാവെയുടെ ഡ്യൂവൽ ക്യാമറയിൽ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആയ ഹോണർ7എ എന്നി മോഡലുകളാണ് നിലവിൽ പാനാസോണിക്കിന്റെ എലുഗ റേ 550 യുടെ എതിരാളികൾ .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക