പവർഫുൾ പെർഫോമൻസുള്ള ബജറ്റ് ഫോൺ Moto G64 5G ഇന്ത്യയിലെത്തി. Motorola കമ്പനി ജി സീരീസിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഫോണാണിത്. ഇതുവരെ മോട്ടോ ജി34, ജി04, ജി24 പവർ എന്നിവയാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഇതിലേക്ക് മോട്ടോ ജി64 കൂടി ഇപ്പോൾ കമ്പനി കൂട്ടിച്ചേർത്തു.
മോട്ടോറോളയുടെ പുതിയ ഫോൺ ഇതുവരെയുള്ള G സീരീസിൽ നിന്ന് വ്യത്യസ്തമാണ്. അതായത് പ്രീമിയം ഫീച്ചറുകളോടെയാണ് മോട്ടോ ജി64 എത്തിയിട്ടുള്ളത്. ഈ പുതിയ ഫോണിന്റെ പ്രത്യേകതകളും വിലയും ഓഫറുകളും പരിശോധിക്കാം.
6.5-ഇഞ്ച് FHD+ IPS LCD പാനലാണ് മോട്ടോ ജി64ലുള്ളത്. ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്സിൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിൽ സൈഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിൽ മോട്ടോ സെക്യുറും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് ഫോണിന് എക്സട്രാ സെക്യൂരിറ്റി നൽകാൻ ഈ ഫീച്ചർ ഉപയോഗിക്കാം.
ലോകത്തിലെ ആദ്യത്തെ MediaTek Dimensity 7025 SoC പ്രോസസറുള്ള ഫോണാണിത്. പെർഫോമൻസിൽ മാത്രമല്ല പവറിലും കേമനാണ് ഈ മോട്ടറോള ഫോൺ. 6000mAh ആണ് മോട്ടോ ജി64ന്റെ ബാറ്ററി.
ഡ്യുവൽ ക്യാമറയുള്ള ബജറ്റ് ഫോണാണിത്. ഈ മോട്ടോ ഫോണിന്റെ മെയിൻ ക്യാമറ 50എംപിയാണ്. ഇതിൽ OIS സപ്പോർട്ടുണ്ട്. 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറാണ് പിൻഭാഗത്തുള്ളത്. 16എംപി സെൽഫി ക്യാമറയും മോട്ടറോള ഫോണിലുണ്ട്.
33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഇതിന് 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 120Hz റീഫ്രെഷ് റേറ്റാണ് മോട്ടോ ജി64ലുള്ളത്.
2 വേരിയന്റുകളിലാണ് മോട്ടറോള ജി സീരീസ് വന്നിരിക്കുന്നത്. കുറഞ്ഞ വേരിയന്റിന് 8ജിബി റാമും, 128ജിബി സ്റ്റോറേജുമാണുള്ളത്. 14,999 രൂപയാണ് ഈ വേരിയന്റിന്റെ വില. 12GB+256GB വേരിയന്റിന് 16,999 രൂപ വില വരുന്നു. രണ്ടും 17,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ഫോണുകളാണ്.
ഏപ്രിൽ 23 മുതലാണ് മോട്ടോ g64 5Gയുടെ വിൽപ്പന ആരംഭിക്കുന്നത്. HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്താവുന്നതാണ്. 1,100 രൂപ വരെ കിഴിവ് ഇതിന് ലഭിക്കും. ഫ്ലിപ്കാർട്ട് വഴിയാണ് പർച്ചേസ് നടത്താനാകുന്നത്.
Motorola.in-ലും രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് വേണമെങ്കിലും വാങ്ങാം. മൂന്ന് കളർ ഓപ്ഷനുകളിൽ മോട്ടറോള ഫോൺ വാങ്ങാം. മിന്റ് ഗ്രീൻ, പേൾ ബ്ലൂ, ഐസ് ലൈലാക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമായിരിക്കും.