First Day Sale: Infinix 5G+ ഫോൺ, 5500mAh പവറുള്ള 64MP Sony IMX682 ക്യാമറ ഇൻഫിനിക്സ് NOTE 50s വിൽപ്പനയ്ക്ക്…

HIGHLIGHTS

64MP Sony IMX682 ക്യാമറ Infinix 5G+ ഫോൺ ആദ്യ വിൽപ്പന ഇന്ന്

ബാറ്ററിയിലും ക്യാമറയിലുമെല്ലാം മികച്ച ഫീച്ചറുകളുള്ള ഫോണാണ് Infinix Note 50s 5G+

ഇന്നത്തെ വിൽപ്പനയിലൂടെ 14999 രൂപ മുതൽ ഫോൺ വാങ്ങാനാകും

First Day Sale: Infinix 5G+ ഫോൺ, 5500mAh പവറുള്ള 64MP Sony IMX682 ക്യാമറ ഇൻഫിനിക്സ് NOTE 50s വിൽപ്പനയ്ക്ക്…

5500mAh പവറുള്ള 64MP Sony IMX682 ക്യാമറ Infinix 5G+ ഫോൺ ആദ്യ വിൽപ്പന ഇന്ന്. 15,999 രൂപയും, 17,999 രൂപയും വിലയുള്ള സ്മാർട്ഫോണുകൾക്കാണ് കിഴിവ്. എന്നാൽ ഇന്നത്തെ വിൽപ്പനയിലൂടെ 14999 രൂപ മുതൽ ഫോൺ വാങ്ങാനാകും. ബാറ്ററിയിലും ക്യാമറയിലുമെല്ലാം മികച്ച ഫീച്ചറുകളുള്ള ഫോണാണ് Infinix Note 50s 5G+. ഫോണിന്റെ ഫീച്ചറുകളും വിലയും മറ്റും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Infinix 5G+ ആദ്യ സെയിൽ, വില, ഓഫറുകൾ

ഇൻഫിനിക്സ് ഫോൺ ഏപ്രിൽ 24 ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങാനാകും. ഫ്ലിപ്കാർട്ടിലൂടെ ഫോൺ പർച്ചേസ് ചെയ്യാനാകും.

infinix note 50s 5g plus with 5500 mah battery

ഇൻഫിനിക്സ് നോട്ട് 50s 5G+ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് വരുന്നത്. 8GB + 128GB മോഡലിന് 15,999 രൂപയാകുന്നു. 8GB + 256GB മോഡലിന് 17,999 രൂപയുമാകുന്നു. ICICI ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ കൂടുതൽ ഇളവ് നേടാം. 1,000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവ് ഐസിഐസിഐയിലൂടെ ലഭിക്കും. 1000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. ഇങ്ങനെ 128ജിബി ഫോണിന്റെ പ്രാരംഭ വില 14,999 രൂപയാകുന്നു.

Infinix Note 50s 5G+ സ്പെസിഫിക്കേഷൻ

ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണുകളിലൊന്നാണ് ഈ ഇൻഫിനിക്സ് ഫോണെന്ന് പറയാം. 7.6mm മെറ്റാലിക് ഫ്രെയിമിലാണ് ഫോൺ നിർമിച്ചിട്ടുള്ളത്. 6.78 ഇഞ്ച് 144Hz 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഇതിനുണ്ട്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണിത്.

മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസറുള്ള സ്മാർട്ഫോണാണിത്. ഇത് മാലി G615 MC2 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ.

64MP-ന്റെ Sony IMX682 സെൻസറാണ് ഇൻഫിനിക്സ് നോട്ട് 50s ഫോണിലുള്ളത്. LED ഫ്ലാഷുള്ള 2MP സെൻസറാണ് ഫോണിന്റെ സെക്കൻഡറി ക്യാമറ. 13 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇൻഫിനിക്സ് ഫോണിലുണ്ട്. IR സെൻസറും, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ സെറ്റ് ചെയ്തിരിക്കുന്നു.

45W ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. അതും ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 3.0 ചാർജിങ് സപ്പോർട്ടാണ് ഫോണിലുള്ളത്. ഇതിൽ 5500mAh ബാറ്ററി കൊടുത്തിട്ടുണ്ട്. IP54 റേറ്റിങ്ങാണ് ഫോണിലുള്ളത്. 5G SA/NSA, ഡ്യുവൽ 4G VoLTE കണക്റ്റിവിറ്റി ഓപ്ഷനുകളും സ്മാർട്ഫോണിലുണ്ട്.

Also Read: Best Selfie Camera Phones: സെൽഫിയോളിയാണോ? 15000 രൂപയിൽ താഴെ Samsung, മോട്ടോ, റിയൽമി ഫോണുകൾ സ്വന്തമാക്കാം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo