First Day Sale & Offers: സ്റ്റൈലിഷ് Realme P3 Ultra വാങ്ങാറായി! 3000 രൂപ ലാഭത്തിൽ 6000mAh ബാറ്ററി, Sony ക്യാമറ ഫോൺ പർച്ചേസ് ചെയ്യാം…

വളരെ ലക്ഷ്വറിയായിട്ടാണ് ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്
ഇരുട്ടിൽ തിളങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്ലോയിംഗ് ലൂണാർ ഡിസൈനുള്ള ഫോൺ കൂടിയാണിത്
6000mAh ബാറ്ററി, Sony ക്യാമറ ഫോൺ ഏറ്റവും വിലക്കിഴിവിൽ വാങ്ങാനുള്ള അവസരമാണിത്
First Day Sale & Offers: ഇന്ന് മുതൽ Realme P3 Ultra 5G ഫോണിന്റെ വിൽപ്പന ആരംഭിക്കുകയാണ്. 6000mAh ബാറ്ററി, Sony ക്യാമറ ഫോൺ ഏറ്റവും വിലക്കിഴിവിൽ വാങ്ങാനുള്ള അവസരമാണിത്. ആദ്യ സെയിലിൽ ലോഞ്ച് ഓഫറായി നിങ്ങൾക്ക് 3000 രൂപ ലാഭിക്കാനാകും.
വളരെ ലക്ഷ്വറിയായിട്ടാണ് ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിനായി ഫോണിൽ ലെതർ ബാക്ക് കൊടുത്തിരിക്കുന്നു. ഇരുട്ടിൽ തിളങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്ലോയിംഗ് ലൂണാർ ഡിസൈനുള്ള ഫോൺ കൂടിയാണിത്.
Realme P3 Ultra 5G ആദ്യ വിൽപ്പന
റിയൽമി പി3 അൾട്രാ നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാം. ഇതിനായി ഫോണിന് ആദ്യ സെയിലിൽ മികച്ച കിഴിവുകൾ കൊടുത്തിരിക്കുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവയിലൂടെ ഫോൺ വിൽക്കുന്നു. കൂടാതെ രാജ്യത്തെ പ്രധാന റീട്ടെയിലർമാർ വഴിയും ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.
റിയൽമി പി3 അൾട്രാ മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. 8 ജിബി/128 ജിബി മോഡലിന് 26,999 രൂപയാകുന്നു. ഇതാണ് ബേസിക് സ്റ്റോറേജ് മോഡൽ. 8 ജിബി/256 ജിബി സ്റ്റോറേജ് ഫോണിന് 27,999 രൂപയാകുന്നു. 12 ജിബി/256 ജിബി കോൺഫിഗറേഷനിലുള്ള ഫോണിന് 29,999 രൂപയാകും. നെപ്റ്റ്യൂൺ ബ്ലൂ, ഓറിയോൺ റെഡ് എന്നിങ്ങനെ 2 കളർ വേരിയന്റുകളാണ് ഫോണിനുള്ളത്.
റിയൽമി.കോമിൽ നിന്നാണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ ബാങ്ക് കാർഡുകളിലൂടെ 3,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. കൂടാതെ 1,000 രൂപ എക്സ്ചേഞ്ച് ബോണസും 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കുന്നതായിരിക്കും.
റിയൽമി പി3 അൾട്രാ ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റും 2500Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റും ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. 1.5K ക്വാഡ്-കർവ്ഡ് OLED പാനലിലാണ് റിയൽമി പി3 അൾട്രാ ഡിസ്പ്ലേയുള്ളത്.
1,450,000 കവിയുന്ന AnTuTu സ്കോറുള്ള ഫോണാണ് റിയൽമി പി3 അൾട്രാ. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 8350-അൾട്രാ ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. 12GB വരെ LPDDR5x റാമും 256GB UFS 3.1 സ്റ്റോറേജും ലഭിക്കും. 6050mm² VC കൂളിംഗ് സിസ്റ്റവും ഫോണിൽ ഉൾപ്പെടുന്നു.
80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ റിയൽമി പി3 അൾട്രാ പിന്തുണയ്ക്കുന്നു. 6,000mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഗെയിമർമാർക്ക്, 90fps-ൽ BGMI ഗെയിംപ്ലേയെ പിന്തുണയ്ക്കുന്നു.
OIS പിന്തുണയ്ക്കുന്ന 50MP സോണി IMX896 പ്രൈമറി സെൻസർ ഇതിലുണ്ട്. 60fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സാധ്യമാകുന്ന 8MP അൾട്രാവൈഡ് ലെൻസും ഫോണിലുണ്ട്. ഫോണിൽ 16MP സോണി IMX480 സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
IP66+, IP68+, IP69 റേറ്റിങ്ങുള്ളതിനാൽ ഫോൺ പൊടി, ജല പ്രതിരോധത്തിൽ പേരുകേട്ടതാണ്.
Also Read: 256GB സ്റ്റോറേജ്, 50MP ട്രിപ്പിൾ ക്യാമറ Motorola Edge Pro സ്റ്റൈലിഷ് ഫോണിന് 9000 രൂപ കിഴിവിൽ!
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile