Nothing Phone 2a: ആദ്യ ബജറ്റ് ഫ്രെണ്ട്ലി Nothing ഫോണിലെ ക്യാമറ ഉഗ്രൻ തന്നെ!

Nothing Phone 2a: ആദ്യ ബജറ്റ് ഫ്രെണ്ട്ലി Nothing ഫോണിലെ ക്യാമറ ഉഗ്രൻ തന്നെ!
HIGHLIGHTS

ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫോണാണ് Nothing Phone 2a

ഇപ്പോഴിതാ ഫോണിന്റെ ക്യാമറയെ കുറിച്ചുള്ള സൂചകളാണ് വരുന്നത്

വില കൂടിയ നതിങ് ഫോണുകളിലെ ക്യാമറ തന്നെയായിരിക്കും ഈ ബജറ്റ് നതിങ് ഫോണിലും

ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫോണാണ് Nothing Phone 2a. 2024 ഫെബ്രുവരിയിൽ
മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാണ് ഫോൺ ലോഞ്ച് ചെയ്യുക. അമേരിക്കയിലെ ബാഴ്‌സലോണയിലാണ് ലോഞ്ച് ചടങ്ങ്. സാധാരണ ബജറ്റിൽ ഇതുവരെ നതിങ് ഫോൺ അവതരിപ്പിച്ചിട്ടില്ല.

എന്നാൽ ഫോണിന്റെ ഫീച്ചറുകൾ എല്ലാവരെയും ആകർഷിച്ചു. നതിങ് ഉയർന്ന ബജറ്റിലല്ലാത്ത ഫോണുകളും പുറത്തിറക്കുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നു. ഇതിനെ തുടർന്ന് Nothing Phone 2a വരുമെന്നും റിപ്പോർട്ടുകൾ വരാൻ തുടങ്ങി. ഇപ്പോഴിതാ ഫോണിന്റെ ക്യാമറയെ കുറിച്ചുള്ള സൂചകളാണ് ലഭിക്കുന്നത്.

Nothing Phone 2
Nothing Phone 2a പ്രതീകാത്മക ചിത്രം

Nothing Phone 2a ക്യാമറ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2aയിൽ മെയിൻ സെൻസർ 50 മെഗാപിക്സലിന്റേതാണ്. Samsung S5KGN9 1/1.5-ഇഞ്ച് സെൻസറായിരിക്കും ഇത്. 50MP Samsung S5KJN1 1/2.76-ഇഞ്ച് അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഇതിലുണ്ട്. ഈ ക്യാമറകൾ തന്നെയാണ് നതിങ്ങിന്റെ മുൻപ് വന്ന ഫോണുകളിലുള്ളത്.

നതിങ് ഫോൺ (2a)യിൽ 32MP സോണി IMX615 സെൻസർ ഉണ്ടായിരിക്കും. ഇത് ഒരു പഞ്ച്-ഹോൾ സെറ്റപ്പിൽ ഫിക്സ് ചെയ്തിരിക്കുന്നു. പുതിയതായി ലഭിച്ച ക്യാമറയെ കുറിച്ചുള്ള സൂചനകളാണിവ. ഇതിന് പുറമെ ഫോണിന്റെ ഡിസ്പ്ലേയെയും പ്രോസസറിനെ കുറിച്ചും ചില റിപ്പോർട്ടുകളുണ്ട്.

Nothing Phone 2a ഡിസ്പ്ലേ

120Hz ആണ് റീഫ്രെഷ് റേറ്റ്. ഫുൾഎച്ച്‌ഡി+ AMOLED പാനലാണ് ഫോണിലുള്ളത്. ന1084 x 2412 റെസല്യൂഷൻ ഇതിനുണ്ടാകും. നതിങ് ഫോൺ 2a 8GB+128GB സ്റ്റോറേജ് ഫോണാകുമെന്ന് റിപ്പോർട്ടുകളുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തുക. എന്നാൽ ഇതിന്റെ നതിങ് ഫോൺ 2വിൽ ഉയർന്ന പ്രോസസറായിരുന്നു. ക്വാൽകോമിന്റെ Snapdragon 8+ Gen 1 പ്രോസസറാണ് ഇതിലുണ്ടായിരുന്നത്.

Phone (2) ഒഫീഷ്യൽ വീഡിയോ

നതിങ് ഫോൺ 2എയിൽ മൂന്ന് ഗ്ലിഫ് ലൈറ്റുകളുണ്ടാകും. എന്നാൽ വില കൂടിയ നതിംഗ് ഫോൺ 2വിനേക്കാൾ ഇത് കുറവാണ്. കാരണം, 2aയിൽ 33 ഗ്ലിഫ് ലൈറ്റുകളായിരിക്കുമുള്ളത്. ഗ്ലിഫ് കണട്രോൾ മെക്കാനിസം നതിങ് ഫോൺ 2വിലേതിന് സമാനമാണ്.

READ MORE: തീയോ കൊടുങ്കാറ്റോ! Lava Storm 5G എത്തി, 11K റേഞ്ചിൽ 33W ചാർജിങ് ഫോൺ

8 ജിബി റാമും 128 ജിബി വരെ ഓൺ-ബോർഡ് സ്റ്റോറേജ് കോൺഫിഗറേഷനും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 OS-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. നതിങ് ഫോണിന്റെ ബജറ്റ് ബക്കറ്റിലെ ആദ്യ ഫോണാണിത്. അതിനാൽ ഇന്ത്യയിലെ സ്മാർട്ഫോൺ പ്രേമികൾക്ക് ഇത് ടോപ് ബെസ്റ്റ് ഓപ്ഷനാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo