2024ന്റെ ഒരു മാസം പിന്നിട്ടു. ഈ ഫെബ്രുവരിയിൽ (February Upcoming Phones) ഏതെല്ലാം പുതിയ സ്മാർട്ഫോണുകളാണ് അരങ്ങത്ത് വരുന്നതെന്നോ?
വൺപ്ലസ്, സാംസങ് എന്നിവർ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ജനുവരിയിൽ പുറത്തിറക്കി. ഫെബ്രുവരിയിലും നിരവധി ഫോണുകൾ ലോഞ്ചിന് ഒരുങ്ങുന്നുണ്ട്. ഇവയിൽ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ചുരുക്കമാണ്. എന്നാലും പ്രീമിയം ഫോണുകളും മിഡ് റേഞ്ച് സെറ്റുകളും ധാരാളമുണ്ട്. കൂടാതെ, ഹോണറും മറ്റും ബജറ്റ് ഫ്രെണ്ട്ലി ഫോണുകളും ഫെബ്രുവരിയിൽ പുറത്തിറക്കും.
ജനപ്രിയ ബ്രാൻഡുകളായ ഐക്യൂ, വിവോ ഫോണുകൾ ഈ മാസം ലോഞ്ചിനെത്തും. നതിങ് ഫോണും തങ്ങളുടെ പുതിയ മോഡൽ വരും ദിവസങ്ങളിൽ പുറത്തുവിടും. ഫെബ്രുവരി കാത്തിരിക്കുന്ന ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം. New phones വാങ്ങാൻ ആലോചിക്കുന്നവർ ഈ പുതിയ താരങ്ങളെ കൂടി പരിഗണിക്കുന്നത് നല്ലതാണ്.
സാംസങ്ങിന്റെയും വൺപ്ലസ്സിന്റെയും ഫ്ലാഗ്ഷിപ്പ് ഫോണുകൾ വന്നുകഴിഞ്ഞു. ഐക്യൂവിന്റെ കില്ലർ ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരാനിരിക്കുന്നേയുള്ളൂ. ഫെബ്രുവരി 22ന് ഇത് ഇന്ത്യയിൽ എത്തും.
40,000 രൂപ ബജറ്റായിരിക്കും ഐക്യൂ നിയോ 9 പ്രോയുടെ ഏകദേശ വില. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് പ്രീമിയം ഫോണിലുണ്ടാകുക. ഇതിൽ 12GB റാം വേരിയന്റുണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ.
ഇന്ത്യക്കാർ കാത്തിരിക്കുന്ന സ്മാർട്ഫോണാണ് Nothing Phone 2(a). 35,000 രൂപ ബജറ്റിലായിരിക്കും നതിങ് ഈ ഫോൺ പുറത്തിറക്കുന്നത്. ഫെബ്രുവരി അവസാനമായിരിക്കും ലോഞ്ച്. ഫെബ്രുവരി 26 മുതൽ 29 വരെയുള്ള ദിവസങ്ങളിലായിരിക്കും ലോഞ്ച്. 50 എംപി ക്യാമറയും, 32 എംപി ഫ്രണ്ട് ക്യാമറയുമുള്ള ഫോണാണിത്.
Vivo V30 5Gയുടെ ആഗോള വേരിയന്റും ഫെബ്രുവരിയിൽ എത്തും. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണ് ഫോണിൽ ഉണ്ടായിരിക്കുക. 30,000 രൂപ വിലയായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഹോണറും തങ്ങളുടെ പ്രീമിയം ഫോൺ ഫെബ്രുവരിയിൽ പുറത്തിറക്കിയേക്കും. ഫെബ്രുവരി 25നായിരിക്കും ഫോണിന്റെ ലോഞ്ച്. ഏകദേശം 65,000 രൂപയായിരിക്കും ഹോണർ മാജിക് 6 സീരീസിന് വിലയാകുക.
ഒരു മിഡ് റേഞ്ച് ഫോണാണെങ്കിലും അത്യുഗ്രൻ ഫീച്ചറുകളുമായാണ് Honor X9b വരുന്നത്. കാരണം ഇതിന്റെ പവർഫുൾ ബാറ്ററിയും കിടിലൻ ക്യാമറയുമാണ്. 5,800mAh ബാറ്ററിയും 108MP പ്രൈമറി ക്യാമറയുമാണ് ഹോണർ ഇതിൽ നൽകിയിരിക്കുന്നത്.
READ MORE: സിമ്പിൾ ബട്ട് Powerful! 6000mAh ബാറ്ററി, 8999 രൂപയ്ക്ക് Moto G24 Power ഇന്ത്യയിലെത്തി!
SGS-സർട്ടിഫൈഡ് 360-ഡിഗ്രി ഫുൾ-ഡിവൈസ് പ്രൊട്ടക്ഷനിൽ വരുന്ന ഫോണാണിത്. ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ബൗൺസ് ആന്റി ഡ്രോപ് ഡിസ്‌പ്ലേയും ഇതിലുണ്ട്. ഏറ്റവും കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ 6 Gen 1 പ്രൊസസറും ഫോണിലുണ്ട്. 30,000 രൂപയ്ക്ക് താഴെയായിരിക്കും ഫോണിന്റെ വില.