108MP ക്യാമറയുള്ള Poco M6 Plus 5G ഡിജിറ്റിനായി Exclusive ലോഞ്ച്, വില 11999 രൂപ മാത്രം

108MP ക്യാമറയുള്ള Poco M6 Plus 5G ഡിജിറ്റിനായി Exclusive ലോഞ്ച്, വില 11999 രൂപ മാത്രം
HIGHLIGHTS

11,999 രൂപയ്ക്ക് പുത്തൻ ഫോണുമായി Poco M6 Plus 5G

ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 AE ചിപ്‌സെറ്റാണ് ഫോണിലുള്ളത്

ടൈംസ് നെറ്റ്‌വർക്കിനും ഡിജിറ്റിനും മാത്രമായാണ് പോകോ Exclusive ലോഞ്ച് നടത്തിയത്

11,999 രൂപയ്ക്ക് പുത്തൻ ഫോണുമായി Poco M6 Plus 5G. ടൈംസ് നെറ്റ്‌വർക്കിനും ഡിജിറ്റിനും മാത്രമായാണ് പോകോ Exclusive ലോഞ്ച് നടത്തിയത്. Poco Buds X1-നൊപ്പമാണ് പോകോ M6 പ്ലസ് എത്തിയത്.

Poco M6 Plus 5G

പോകോ M6 Plus ഒരു ബജറ്റ് സ്മാർട്ട്‌ഫോണാണ്. 8GB+128GB വേരിയന്റിന് 13,499 രൂപയാണ് വില. മൂന്ന് കളർ ഓപ്ഷനുകളിൽ പോകോ M6 പ്ലസ് ലഭ്യമായിരിക്കും. മിസ്റ്റി ലാവെൻഡർ, ഐസ് സിൽവർ, ഗ്രാഫൈറ്റ് ബ്ലാക്ക് നിറങ്ങിലാണ് ഫോണെത്തിയിട്ടുള്ളത്.

exclusive poco m6 plus 5g launched with 108mp camera at just rs 11999

Poco M6 Plus 5G ഫീച്ചറുകൾ

പോകോ M6 പ്ലസ് 6.79 ഇഞ്ച് FHD+ ഡിസ്‌പ്ലേയിൽ നിർമിച്ചിരിക്കുന്നു. ഇതിന് ഗ്ലാസ് ബാക്ക്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുണ്ട്. ബജറ്റ് ഫോണിന്റെ ഭാരം 205 ഗ്രാം ആണ്. ഇതിന്IP53 റേറ്റിങ്ങുണ്ട്.

ഗൊറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ പോകോ 5G ഫോൺ സ്ക്രീനിന് നൽകിയിരിക്കുന്നു. ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ട്. 2400×1080 റെസല്യൂഷനാണ് പ്ലസ് എഡിഷനിൽ നൽകിയിരിക്കുന്നത്.

exclusive poco m6 plus 5g launched with 108mp camera at just rs 11999

ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 AE ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി HyperOS-ൽ ഫോൺ പ്രവർത്തിക്കുന്നു.

ഫോട്ടോഗ്രാഫിക്കായി, 108 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഇത് ഉപയോഗിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സലിൻ്റെ മുൻ ക്യാമറയാണ് ഇതിനുള്ളത്.

ബജറ്റ് ഫോണാണെങ്കിലും ക്യാമറയിൽ ഫോക്കസ് ചെയ്താണ് ഫോൺ എത്തിയിട്ടുള്ളത്. ഇതിന്റെ മെയിൻ ക്യാമറ 108MP ആണ്. ക്ലോസ്-അപ്പുകൾക്കായി 3x ഇൻ-സെൻസർ സൂം ലഭിക്കുന്നു. ഫോട്ടോഗ്രാഫിയ്ക്കായി സ്മാർട്ട് നൈറ്റ് മോഡ് ലഭിക്കുന്നതാണ്. ഇതിന് പുറമെ ബ്യൂട്ടിഫൈ, എച്ച്‌ഡിആർ, ഗൂഗിൾ ലെൻസ് ഫീച്ചറുകളും ഇതിലുണ്ട്. സെൽഫി വീഡിയോ കോളുകൾക്കായി പോകോ 13 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ നൽകുന്നു.

exclusive poco m6 plus 5g launched with 108mp camera at just rs 11999

33W ഫാസ്റ്റ് ചാർജിങ്ങിനെ പോകോ എം6 പ്ലസ് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,030mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5G, 5G LTE ഡ്യുവൽ ബാൻഡ് വൈ-ഫൈ കണക്റ്റിവിറ്റി സൌകര്യവും ഫോണിലുണ്ട്.

Read More: 10000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് Qualcomm Snapdragon പുറത്തിറക്കിയ New ചിപ്സെറ്റ്, ആദ്യം ഏത് ഫോണിൽ!

വില എത്ര?

6GB+128GB, 8GB+128GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ വരുന്നു. നേരത്തെ പറഞ്ഞ പോലെ ബേസിക് വേരിയന്റിന് 11,999 രൂപയാണ് വില. 8GB+128GB സ്റ്റോറേജ് പോകോ ഫോൺ 13,499 രൂപയ്ക്കും പുറത്തിറക്കിയിരിക്കുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo