iVoomiയുടെ പുതിയ മോഡലുകളിൽ ഒന്നാണ് iVoomi 22 .ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ കൂട്ടത്തിലേക്കു പുതിയ മോഡലുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ iVoomi .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .
ഉടൻ വിപണിയിൽ പുറത്തിറക്കുന്ന iVoomiയുടെ ഒരു മോഡലാണ് iVoomi 22.ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഒരു പാട് തരത്തിലുള്ള ടെസ്റ്റുകൾ കഴിഞ്ഞാണ് ഇത് വിപണിയിൽ എത്തുന്നത് .Air Quality ൽ ആണ് ഇത് പുറത്തിറങ്ങുന്നത് .
ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയെങ്കിൽ 3 ജിബിയുടെ റാം ആണ് iVoomi 22 നു നൽകിയിരിക്കുന്നത് .കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടതയെ ആൻഡ്രോയിഡിന്റെ പുതിയ വേർഷനിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോൺ പുറത്തിറങ്ങുന്നത് 18:9 ഡിസ്പ്ലേ റെഷിയോയിലാണ് .
3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ഉള്ളതുകൊണ്ട് അത്യാവിശ്യം മികച്ച പെർഫോമൻസ് ഈ സ്മാർട്ട് ഫോണിൽ നിന്നും ഉപഭോതാക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .4G VoLTE സപ്പോർട്ടോടുകൂടിയാണ് iVoomi 22 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .4000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും iVoomi 22 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
മെയ് മാസത്തിൽ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .നിലവിൽ ഷവോമിയുടെയും കൂടാതെ ഹുവാവെയുടെയും ബഡ്ജറ്റ് സ്മാർട്ട് ഫോണുകളെ മറികടക്കാൻ iVoomi 22 സ്മാർട്ട് ഫോണുകൾക്ക് ആകുമോ .ഈ സ്മാർട്ട് ഫോണിന്റെ വിലയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരുന്നതാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക