എക്സ്ക്ലസിവ് :2019 ൽ ആപ്പിൾ പുറത്തിറക്കുന്ന XI സ്മാർട്ട് ഫോണിന്റെ ഫസ്റ്റ് ലൂക്ക് നോക്കാം
2018 നേക്കാൾ ഈ സ്മാർട്ട് ഫോൺ ആപ്പിളിന് ഒരു തിരിച്ചുവരവാകുമോ ?
2018 ൽ ആപ്പിളിൽ നിന്നും കുറച്ചു നല്ല സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുകയുണ്ടായി .എന്നാൽ പുതുവർഷത്തിലും പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ആപ്പിളിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആപ്പിൾ ഐ ഫോൺ XS കൂടാതെ ആപ്പിൾ ഐ ഫോൺ XS മാക്സ് എന്നി സ്മാർട്ട് ഫോണുകളുടെ ഒരു തുടർച്ചയായാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഈ വർഷം പുറത്തിറങ്ങുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് XI സ്മാർട്ട് ഫോണുകൾ ,ഇതിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ @Onleaks പുറത്തുവരുകയുണ്ടായി .ആപ്പിളിന്റെ ഈ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറയിലാണ് പുറത്തിറങ്ങുന്നത് .
ആപ്പിളിന്റെ ഏറ്റവും പുതിയ XI സ്മാർട്ട് ഫോണുകളുടെ ഫസ്റ്റ് ലൂക്കാണ് ഇപ്പോൾ അവർ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു സവിശേഷതകളോടെയാണ് ആപ്പിൾ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറയിലാണ് ആപ്പിളിന്റെ ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ് .2019 ൽ വിപണിയിൽ ഉപഭോതാക്കൾ കാത്തിരിക്കുന്ന മികച്ച 5 സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇത് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .
പുതിയ 3ഡി ടെക്നോളജിയിൽ പുറത്തിറക്കിയ ക്യാമറകളാണ് ആപ്പിളിന്റെ ഈ ഐ ഫോൺ മോഡലുകൾക്ക് നൽകിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ശ്രദ്ധേയമായ കാര്യം .മറ്റു സ്മാർട്ട് ഫോൺ കമ്പനികൾ ട്രിപ്പിൾ പിൻ ക്യാമറയിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട് എങ്കിലും ആപ്പിളിന്റെ ശ്രേണിയിൽ നിന്നും വരുന്ന ആദ്യത്തെ ട്രിപ്പിൾ 3ഡി ടെക്നോളജി ക്യാമറ സ്മാർട്ട് ഫോണുകളാണ് ഇത് .ഇപ്പോൾ ഇതിന്റെ എൻജിനീയറിങ് ടെസ്റ്റ് (ഇ.വി.ടി.) നടന്നുകൊണ്ടിരിക്കുകയാണ് .2019 ന്റെ മധ്യത്തിൽ സെപ്റ്റംബർ മാസത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .