18000mAh ബാറ്ററിയിൽ എത്തുന്നു Energizer സ്മാർട്ട് ഫോണുകൾ
ബാറ്ററിയിൽ നിന്നും സ്മാർട്ട് ഫോണുകളിലേക്ക് എത്തുന്നു
ഈ വർഷം ഒരുപാടു നല്ല സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട് .അതിൽ സ്മാർട്ട് ഫോൺ കമ്പനികൾ MWC 2019 ലാണ് കൂടുതലായും പുറത്തിറക്കുന്നത് .ഫെബ്രുവരി അവസാനത്തിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി എത്തുന്നുണ്ട് .ബാറ്ററി രംഗത്ത് തിളങ്ങി നിന്നിരുന്ന ഒരു കമ്പനിയായിരുന്നു Energizer എന്ന കമ്പനി .ബാറ്ററി രംഗത്ത് ഒരു മികച്ച ബ്രാൻഡ് തന്നെയായിരുന്നു Energizer എന്ന കമ്പനി .ഇപ്പോൾ Energizer ൽ നിന്നും 26 സ്മാർട്ട് ഫോണുകളാണ് ലോകവിപണിയിൽ എത്തുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ നിന്നും വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ മുതൽ വലിയ സ്മാർട്ട് ഫോണുകൾ വരെയാണുള്ളത് .
ഈ മാസം നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നുണ്ട് .26 സ്മാർട്ട് ഫോണുകളാണ് മൊബൈൽ വേൾഡ് കോൺഗ്രസിൽ പരിചയപ്പെടുത്തുന്നത് .Energizer ന്റെ ട്വിറ്ററിൽ തന്നെയാണ് ഈ വിവരങ്ങൾ പറഞ്ഞിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് 18000 mAh ബാറ്ററി കരുത്തിലും സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് എന്നാണ് .നിലവിൽ മാക്സിമം 5000മാധ് വരെയാണ് ഒരു ബ്രാൻഡ് സിമ്രത് ഫോൺ കമ്പനികളിൽ നിന്നും ലഭിക്കുന്നത് .
എന്നാൽ ബാറ്ററികൾക്ക് മുൻഗണന നാൾകൊണ്ടാണ് Energizer സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .പവര്‍ മാക്‌സ്, അള്‍ട്ടിമേറ്റ്, എനര്‍ജി, ഹാര്‍ഡ് കെയ്‌സ് എന്നി 4 തരത്തിലുള്ള 26 സ്മാർട്ട് ഫോണുകളാണ് ഫെബ്രുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കുന്നത് .എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .