Lost Phone Tips: നിങ്ങളുടെ Smartphone മോഷ്ടിക്കപ്പെട്ടാലോ നഷ്ടമായാലോ എന്തുചെയ്യും? ചിന്തിച്ചിട്ടുണ്ടോ? ഫോൺ മോഷ്ടിക്കപ്പെടുകയോ, മിസ് ആവുകയോ ചെയ്തിട്ട് പിന്നെ ചിന്തിച്ചിട്ട് കാര്യമില്ല. പ്രത്യേകിച്ച് ഓഫീസിലേക്ക് പോകുമ്പോഴോ യാത്രയ്ക്കിടയിലോ പൊതുഇടങ്ങളിലോ ഫോൺ കവർച്ച നടക്കാൻ സാധ്യതയുണ്ട്. അറിയാതെ നമ്മുടെ കൈയിൽ നിന്ന് മറന്ന് പോയാലും പിന്നെ എങ്ങനെ കിട്ടുമെന്നാണോ?
നിങ്ങളുടെ Smartphone ആൻഡ്രോയിഡ് ആണെങ്കിൽ, ചില കാര്യങ്ങൾ സെറ്റ് ചെയ്ത് വയ്ക്കണം. ഇങ്ങനെ ഫോണിലെ സെറ്റിങ്സിൽ ചെയ്യുന്ന കാര്യങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടും.
നിങ്ങളുടെ ഫോൺ നഷ്ടമായാൽ നിങ്ങൾക്ക് Find My Device ഓപ്ഷനിലൂടെ അത് കണ്ടെത്താം. ഇതിനായി ഇപ്പോഴെ സെറ്റിങ്സിൽ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതിനായി ആദ്യം ഫോണിലെ ഗൂഗിൾ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക. ശേഷം ലൊക്കേഷൻ ഓണാക്കുക. ഫൈൻഡ് മൈ ഡിവൈസ് എന്ന ഓപ്ഷൻ ഓണാക്കുക. തുടർന്ന് ഗൂഗിൾ പ്ലേ സർവ്വീസ് ഇൻസ്റ്റാൾ ചെയ്യുക.
നിങ്ങളുടെ ഫോൺ നഷ്ടമായാലും ഫൈൻഡ് മൈ ഡിവൈസിലൂടെ ഈസിയായി കണ്ടുപിടിക്കാം. ഫോൺ മിസ്സായാൽ ഇതിനായി ഒരു വെബ് ബ്രൗസർ വേണ്ടി വരും.നിങ്ങളുടെ സുഹൃത്തിന്റെ ഫോണോ കമ്പ്യൂട്ടർ/ലാപ്ടോപ്പ് വഴിയോ ഇത് സാധിക്കും.
ഇതിനായി സുഹൃത്തിന്റെ ഫോണിലെ വെബ് ബ്രൗസർ തുറക്കുക. ശേഷം https://www.google.com/android/find എന്ന സൈറ്റ് തുറക്കുക. ഇത് ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റാണ്.
ഫൈൻഡ് മൈ ഡിവൈസിലേക്ക് സൈൻ ഇൻ ചെയ്യുക. ഇതിന് നിങ്ങൾ നഷ്ടപ്പെട്ട ഫോണിലെ മെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിക്കുക. ഇതിലൂടെ ഫോണിന്റെ സ്ഥാനം എവിടെയാണെന്ന് തിരിച്ചറിയാം. ഫോൺ ലൊക്കേഷൻ എവിടെയാണെന്ന് ഒരു ഡോട്ടിലൂടെ കാണിക്കും. ഫോണിന്റെ ബാറ്ററി കപ്പാസിറ്റിയും കണക്റ്റുചെയ്‌ത Wi-Fi നെറ്റ്‌വർക്ക് വിവരങ്ങളും കാണാനാകും.
ഫോൺ കണ്ടുപിടിക്കുന്നത് മാത്രമല്ല, മോഷ്ടാവ് നമ്മുടെ ഫോണിലേക്ക് കൈകടത്താതെയും നോക്കണം. ഇതിന് ചില മുൻകരുതലുകളുണ്ട്. മെസേജുകളും കോണ്ടാക്റ്റ് നമ്പറുകളും നമ്മൾ സാധാരണ ലോക്ക് ചെയ്യാറില്ല. എന്നാൽ ഇവയും പിൻ നമ്പറോ, പാസ് വേർഡോ ചേർത്ത് ലോക്ക് ചെയ്തിരിക്കുക.
ഇത് എല്ലാ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഫോണിലെ പ്ലേ സൌണ്ട്, എറേസ് ഡിവൈസ് പോലുള്ള ഓപ്ഷനുകൾ ആക്ടീവാക്കിയിരിക്കണം എന്നതും ശ്രദ്ധിക്കുക.