4,299 രൂപയ്ക്ക് Reach Allure Speed സ്മാർട്ട് ഫോണുകൾ

Updated on 05-Aug-2016
HIGHLIGHTS

Reach Allure Speed സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

റീച് ആലൂർ സ്പീഡ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി .4299 രൂപയ്ക്കാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .854 x 480പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് . 1GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

1 ജിബിയുടേ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .മെമ്മറി കാർഡ് ഉപയോഗിചു 128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം .ആൻഡ്രോയിഡ് മാർഷ് മല്ലോയിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും , 3.2മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4G, WiFi, GPS, Bluetooth എന്നി കണക്ടിവിറ്റി ഓപ്‌ഷനുകളും ഇതിനുണ്ട് . 161.8 ഭാരമാണ് ഇതിനുള്ളത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഷോപ്പ് ക്ലസ് മുഖേന ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കും .ഇതിന്റെ വില 4299 രൂപ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :