3990 രൂപയ്ക്ക് 4ജി സ്മാർട്ട് ഫോണുകളുമായി Do എത്തി

3990 രൂപയ്ക്ക് 4ജി സ്മാർട്ട് ഫോണുകളുമായി Do എത്തി
HIGHLIGHTS

കുറഞ്ഞ ചിലവിൽ 4 ജി സ്മാർട്ട് ഫോണുകൾ

കുറഞ്ഞ ചിലവിൽ 4ജി സ്മാർട്ട് ഫോണുകളുമായിട്ട് Do എന്ന സ്മാർട്ട് ഫോൺ കമ്പനി എത്തി .ഡു s 2 മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ  ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇപ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ ആണ് Do S2 .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക്  നൽകിയിരിക്കുന്നത് .കൂടാതെ  480 x 854  പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .ക്വാഡ് കോർ 1.2 GHz, Cortex A7പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

1 ജിബിയുടെ  8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെതന്നെ 32 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Android v7.0 (Nougat)  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഫിംഗർ പ്രിന്റ് സെൻസർ ഒന്നും തന്നെ നല്കിയട്ടില്ല .ബ്ലൂടൂത്ത്, യു.എസ്.ബി ടെതറിങ്, ജിപിഎസ്, എഫ്‌എം റേഡിയോ, എംപി 3 പ്ലെയര്‍ എന്നിവ കൂടാതെ ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും പ്രധാന ഫീച്ചറുകളാണ്.

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ഇതിന്റെ ബാറ്ററിയും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ ഒരു പ്രധാന സവിശേഷതയാണ് .3000 mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോൺ കാഴ്ചവെക്കുന്നത് .മികച്ച ഗ്രാഫിക്സ് പെർഫോമൻസും ഈ ഡു മോഡലുകൾ കാഴ്ചവക്കുന്നുണ്ട് .ഗെയിമുകൾ എല്ലാംതന്നെ വളരെ നല്ല രീതിയിൽ കളിക്കുവാനും സാധിക്കുന്നതാണ് .

ഇതിന്റെ വിലയെക്കുറിച്ചു പറഞ്ഞാൽ നിലവിൽ അത്യാവശ്യം മികച്ച സവിശേഷതകളിൽ 5000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലുകളിൽ ഒന്നാണ് ഡു S2 .ഇതിന്റെ വില വരുന്നത് 3990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo