ബജറ്റ് ഫോൺ ഉപയോക്താക്കളായ മോട്ടറോള പുറത്തിറക്കിയ മോഡലാണ് Moto G32. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഫോൺ വിപണിയിൽ എത്തിയതെങ്കിലും ഇന്നും കുറഞ്ഞ പൈസയിൽ ഫോൺ വാങ്ങുന്നവരുടെ ഓപ്ഷനിൽ മോട്ടോ G32 ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോട്ടോ ജി32ന് വമ്പനൊരു ഓഫറുമായാണ് ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്.
ലോഞ്ച് സമയത്ത് 12,999 രൂപ വിലയുണ്ടായിരുന്ന മോട്ടോ ഫോൺ 4000 രൂപ വിലക്കുറവിൽ വാങ്ങാം. അതും 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് Flipkart discount offer നൽകുന്നത്. 12,999 രൂപയാണ് ഫോണിന്റെ വിലയെങ്കിൽ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ നിന്ന് നിങ്ങൾക്ക് 9,999 രൂപയ്ക്ക് മോട്ടോ ജി32 പർച്ചേസ് ചെയ്യാം.
ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടാത്ത വിലയാണിത്. ഇനി ബാങ്ക് ഓഫറുകളിലൂടെ 10% കിഴിവും ലഭിക്കുന്നതാണ്. അതായത്, 9999 രൂപ ഫോൺ വീണ്ടും 1000 രൂപ കിഴിവിൽ വാങ്ങാം. എന്നാൽ, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡിനും, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിനുമാണ് ആമസോൺ ഈ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ ബാങ്ക് ഓഫർ കൂടി ഉൾപ്പെടുത്തി വാങ്ങിയാൽ Moto G32 8,999 രൂപയ്ക്ക് സ്വന്തമാക്കാം.
Moto G32 ഓഫറിൽ വാങ്ങാൻ… CLICK HERE
എങ്കിലും ഫോണിന്റെ സ്പെഷ്യാലിറ്റി അറിയാൻ താൽപ്പര്യമുള്ളവർക്ക് എന്തെല്ലാം സ്പെസിഫിക്കേഷനുകളാണ് മോട്ടോ G32ൽ ഉള്ളതെന്ന് അറിയാം. 6.5 ഇഞ്ച് IPS LCD ഡിസ്പ്ലേയാണ് ഇതിലുള്ളത്. 90Hzന്റെ റീഫ്രെഷ് റേറ്റും, FHD + റെസല്യൂഷനും ഫോണിലുണ്ട്. Android 12 എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. എങ്കിലും ഫോണിൽ Android 13ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമുണ്ട്.
Read More: Oppo A18 Launch: 10000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് ഫ്രണ്ട്‌ലി ഫോണുമായി Oppo
ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റാണ് മോട്ടോ ഫോണിന് പെർഫോമൻസ് നൽകുന്നത്. 5000mAhന്റെ ബാറ്ററിയും, 30-വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കരുത്തുറ്റ ആൻഡ്രോയിഡ് സെറ്റാണ് ഇതെന്ന് ഉറപ്പുനൽകുന്നു.
ക്യാമറയും ഒരു ബജറ്റ് ഫോണിൽ ഉണ്ടായിരിക്കേണ്ട അത്യാവശ്യ ഫീച്ചറിലാണ് വരുന്നത്. 50MPയാണ് ഫോണിന്റെ ക്യാമറ. ഇതിന് പുറമെ, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ക്ലോസപ്പ് ഷോട്ടുകൾക്ക് 2 MPയുടെ മാക്രോ സെൻസറും ഈ ഫോണിലുണ്ട്. അതിനാൽ തന്നെ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. 16MPയുടെ സെൽഫി ക്യാമറയും ഭേദപ്പെട്ട ഫോട്ടോഗ്രാഫി അനുഭവം തരുന്നതാണ്.