കഴിഞ്ഞ മാസം പുറത്തിറങ്ങിയ HONOR 90 ഫോണിനെ ഓർമയുണ്ടോ?
ലുക്കിലും ഫീച്ചറിലും വിപണിശ്രദ്ധ നേടിയ ഈ ആൻഡ്രോയിഡ് ഫോണിന് 37,999 രൂപയാണ് വില. 8GB + 256GB സ്റ്റോറേജുള്ള ഹോണർ 90ന് ഇപ്പോഴിതാ Amazon കിടിലനൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.
ആമസോണിൽ ഇപ്പോൾ തകൃതിയായി നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഹോണർ 90ന് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. 35 ശതമാനം വിലക്കിഴിവാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അതായത്, ബാങ്ക് ഓഫറുകളോ കൂപ്പണോ ഉൾപ്പെടുത്താതെ 30,999 രൂപയ്ക്ക് നിങ്ങൾക്ക് 256GB വേരിയന്റ് ഹോണർ ഫോൺ വാങ്ങാം.
256GBയ്ക്ക് പുറമെ, ഇതേ മോഡലിന്റെ 12GB റാം + 512GB സ്റ്റോറേജ് ഫോണിനും കിടിലനൊരു ഓഫറുണ്ട്. ആമസോൺ 32 ശതമാനം വിലക്കിഴിവിൽ ഹോണർ 90ന്റെ ഈ വലിയ സ്റ്റോറേജ് ഫോൺ വിറ്റഴിക്കുന്നു. ഇങ്ങനെ ലോഞ്ചിങ് സമയത്ത് 39,999 വിലയുണ്ടായിരുന്ന ഫോണിന് ഇപ്പോൾ വെറും 33,999 രൂപയാണ് വില.
ഇനി മറ്റ് ഓഫറുകളിലേക്ക് വന്നാൽ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്കായി ഇനിയും വില കുറച്ച് ആമസോൺ ഈ ഫോൺ വിൽക്കുന്നതാണ്. കൂടാതെ, 32,100 രൂപയുടെ എക്സ്ചേഞ്ച് ഓഫർ 512GB സ്റ്റോറേജ് ഫോണിനും, 26,950 രൂപയുടെ എക്സ്ചേഞ്ച് ഓഫർ 256GB വേരിയന്റിനും ലഭിക്കുന്നു.
മുൻപ് പറഞ്ഞ പോലെ ഡിസൈനിലും ലുക്കിലുമെല്ലാം കിടിലൻ ഫോണാണിത്. 6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് ഫ്ലോട്ടിംഗ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 200MPയുടെ മെയിൻ സെൻസറും, 12MPയുടെ അൾട്രാ വൈഡ് സെൻസറും, 2 മെഗാപിക്സലിന്റെ ഡെപ്ത് ക്യാമറയും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിൽ വരുന്നത്. സെൽഫി പ്രിയർക്ക് ഹോണർ തങ്ങളുടെ 90 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 50എംപിയുടെ ഫ്രണ്ട് ക്യാമറയാണ്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 1 പ്രോസസറാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.1 ആണ് ഫോണിൽ പ്രവർത്തിക്കുന്നത്.
ഇനി ഡിസൈനിലേക്ക് വന്നാൽ ക്വാഡ്-കർവ്ഡ് അരികുകളുള്ള മെലിഞ്ഞ ഡിസൈൻ ഈ 5G ഫോണിൽ വരുന്നു. ബാറ്ററിയിലും ഒട്ടും പിന്നിലല്ല ഹോണർ 90 5G. 5000mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്.