റിയൽമിയുടെ പുതിയ ഫീച്ചർ ഫോണുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു
റിയൽമിയുടെ സബ് ബ്രാൻഡ് ആയ Dizo ആണ് ഇപ്പോൾ ഫീച്ചർ ഫോണുകൾ എത്തിച്ചിരിക്കുന്നത്
റിയൽമിയുടെ പുതിയ ഫീച്ചർ ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫീച്ചർ ഫോണുകളാണ് ഇപ്പോൾ റിയൽമിയുടെ സബ് ബ്രാൻഡ് ആയ Dizo പുറത്തിറക്കിയിരിക്കുന്നത് .നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന നോക്കിയയുടെ ഫീച്ചർ ഫോണുകൾക്ക് ഒരു കനത്ത വെല്ലുവിളി തന്നെയാണിത് .
നിലബിൾ ഇന്ത്യൻ വിപണിയിൽ നോക്കിയയുടെ 110 എന്ന ഫീച്ചർ ഫോണുകൾ ഇതാ പ്രൈസ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്നുണ്ട് .റിയൽമിയുടെ Dizoഎന്ന ഫീച്ചർ ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 1799 രൂപയാണ് .Realme Dizo Star 500 എന്ന പേരിലാണ് പുതിയ ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .
സവിശേഷതകൾ നോക്കുകയാണെങ്കിൽ 2.8 ഇഞ്ചിന്റെ നോൺ ടച് ഡിസ്‌പ്ലേയിലാണ് ഈ ഫീച്ചർ ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 320 x 240 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .നോക്കിയയുടെ 110 ഫീച്ചർ ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ കുറച്ചുംകൂടി വലിയ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ Realme Dizo Star 500 ഫോണുകൾക്ക് 0.3 മെഗാപിക്സൽ പിൻ ക്യാമറകൾ നൽകിയിരിക്കുന്നു .എന്നാൽ നോക്കിയയുടെ 110 ഫോണുകൾക്ക് 0.08MPസെൻസറുകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ റിയൽമിയുടെ ഫീച്ചർ ഫോണുകൾക്ക് 1900mah ന്റെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ് .