Diwali Offer 2024: ബ്ലാക്ക്, റെഡ് iQOO 5G, Snapdragon പ്രോസസറുള്ള പ്രീമിയം ഫോണിന് പ്രത്യേക ഓഫർ

Diwali Offer 2024: ബ്ലാക്ക്, റെഡ് iQOO 5G, Snapdragon പ്രോസസറുള്ള പ്രീമിയം ഫോണിന് പ്രത്യേക ഓഫർ
HIGHLIGHTS

ആൻഡ്രോയിഡ് പ്രേമികളുടെയും യൂത്തന്മാരുടെയും പ്രിയപ്പെട്ട ബ്രാൻഡാണ് iQOO

പ്രിയപ്പെട്ട പ്രീമിയം ഫോൺ iQOO 5G വിലക്കിഴിവിൽ വാങ്ങാം

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഫോൺ iQOO 5G വിലക്കിഴിവിൽ വാങ്ങാം. Snapdragon പ്രോസസറുള്ള iQOO Neo 9 Pro ആണ് ഓഫറിൽ വിൽക്കുന്നത്. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി വില വെട്ടിക്കുറച്ചിരുന്നു. ഇപ്പോഴിതാ ദീപാവലി പ്രമാണിച്ച് ഓഫർ ഇപ്പോഴും തുടരുന്നു.

ഐക്യൂ നിയോ 9 പ്രോ ഇപ്പോൾ ഓർഡർ ചെയ്താൽ ദീപാവലിയ്ക്ക് മുന്നേ കൈയിലിരിക്കും. ആൻഡ്രോയിഡ് പ്രേമികളുടെയും യൂത്തന്മാരുടെയും പ്രിയപ്പെട്ട ബ്രാൻഡാണ് ഐക്യൂ. iQOO Neo 9 Pro ഇൻസ്റ്റന്റ് കിഴിവിലും ബാങ്ക് ഓഫറിലുമാണ് വിൽക്കുന്നത്.

iQOO Neo 9 Pro സ്പെസിഫിക്കേഷൻ

diwali offer 2024 iqoo 5g in red and black with snapdragon processor get special offer now

6.78 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഈ ഐക്യൂ ഫോണിൽ 2800 x1260 പിക്സൽ റെസല്യൂഷനുണ്ടാകും. HDR 10 സാങ്കേതികവിദ്യയും 144Hz റീഫ്രെഷ് റേറ്റും ഇതിനുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രീമിയം ലെതർ ഫിനിഷാണ് ഈ സ്മാർട്ഫോണിലുള്ളത്.

ഇത് ഡ്യുവൽ പിൻ ക്യാമറയുള്ള ഫോണാണ്. OIS സപ്പോർട്ടും ഐക്യൂ നിയോ 9 പ്രോയിലുണ്ട്. ഫോണിന്റെ പ്രൈമറി ക്യാമറ 50-മെഗാപിക്സൽ SONY IMX920 സെൻസർ ആണ്. 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും iQOO നിയോ 9 പ്രോയിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

5160mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിങ്ങും ഐക്യൂ പിന്തുണയ്ക്കുന്നു. ഡ്യുവൽ സിം 5G, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. Wi-Fi 7, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കുന്നു. യുഎസ്ബി ടൈപ്പ് സി പോർട്ട് വഴിയാണ് ചാർജിങ്.

iQOO Neo 9 Pro ഓഫർ

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐക്യൂ നിയോ 9 പ്രോ പുറത്തിറങ്ങിയത്. ഐക്യൂ 5ജി ആമസോണിൽ ഓഫറിൽ ലഭിക്കുന്നുണ്ട്.

33,999 രൂപയാണ് ഫോണിന്റെ ഏറ്റവും കുറഞ്ഞ വേരിന്റിന് വില. അതായത് 8GB+128GB സ്റ്റോറേജിന് 33,999 രൂപയാകുന്നു. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനും കിഴിവുണ്ട്. 35,999 രൂപയാണ് ആമസോണിലെ വില. 8GB+128GB വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Also Read: Sale Offer: ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S22 5G പകുതി വിലയ്ക്ക് വിൽക്കുന്നു!

1250 രൂപയുടെ ബാങ്ക് കാർഡ് കിഴിവും ലഭിക്കുന്നു.ഇങ്ങനെ 34000 രൂപ റേഞ്ചിൽ ഫോൺ ഇപ്പോൾ പർച്ചേസ് ചെയ്യാം. 8GB+256GB വാങ്ങാനുള്ള ആമസോൺ ലിങ്ക്. ഫോണിന്റെ 12GB+256GB വേരിയന്റാകട്ടെ 37,999 രൂപയ്ക്കാണ് വിൽക്കുന്നത്.

ഫോണിന്റെ ഡിസൈനും മനോഹരമാണ്. ഐക്യൂ നിയോ9 പ്രോ നിങ്ങൾക്ക് ചുമപ്പ്, കറുപ്പ് നിറങ്ങളിൽ ലഭിക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo