ഡിജിറ്റ് Zero 1 അവാർഡുകൾ ;ഈ വർഷത്തെ മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ
എല്ലാവർഷവും ഡിജിറ്റ് മികച്ച ഉത്പന്നങ്ങൾക്ക് നൽകുന്ന അവാർഡുകളാണ് സീറോ വൺ അവാർഡുകൾ
മികച്ച ഉത്പന്നങ്ങളെ കണ്ടെത്തി അതിന്റെ ഗുണമേൻമയും ,പെർഫോമൻസും കണ്ടെത്തി എല്ലാ വർഷവും ഡിജിറ്റ് നൽകുന്ന അവാർഡുകളാണ് സീറോ വൺ അവാർഡുകൾ .ഡിജിറ്റിന്റെ ലാബിൽ ടെസ്റ്റ് ചെയ്തും കൂടാതെ ഉപഭോതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും ,അങ്ങനെ പലതരിൽ ഉത്പനങ്ങളുടെ പെർഫോമൻസ് മനസ്സിലാക്കുന്നു .എന്നാൽ ഈ വർഷം ഞങ്ങൾ കുറച്ചു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളെ കണ്ടെത്തിക്കഴിഞ്ഞു .എന്നാൽ അതിൽ വിജയ് ആരാണെന്നു ഉടൻ തന്നെ ഞങ്ങൾ പ്രഖ്യാപിക്കുന്നതാണ് .ലിസ്റ്റിൽ വന്നിരിക്കുന്ന സ്മാർട്ട് ഫോണുകൾ താഴെ കൊടുത്തിരിക്കുന്നു .
അസൂസ് സെൻഫോൺ മാക്സ് പ്രൊ എം 1
അസൂസിന്റെ max പ്രൊ M1 എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്‌പ്ലേയും .5.99 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
ഷവോമി റെഡ്മി Y2
5.99-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .
Smartron T.Phone P
മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഈ സ്മാർട്ട് ഫോണുകൾ .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 5,000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഓപ്പറേറ്റിംഗ് സിസ്റ്റം സ്റ്റോക്ക് Android ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും ഒരു നേട്ടങ്ങളിൽ ഒന്നാണ് .
റിയൽമി 2
6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .2 ജിബിയുടെ റാം കൂടാതെ Snapdragon 450 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൂടാതെ മറ്റു രണ്ടു വേരിയന്റ് കൂടി ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് . 3GB/32GB & 4GB/64GB എന്നി വേരിയന്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
കൂടാതെ ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4230mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .13MP+2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ആണുള്ളത് .ബ്ലാക്ക് റെഡ് ബ്ലൂ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .
നോക്കിയ 5.1 പ്ലസ്
5.86 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 *1520 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ പൈ അപ്പ്ഡേഷനും ഇതിൽ ഉടൻ ലഭിക്കുന്നതാണ് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത്