ഡിജിറ്റ് Zero 1 അവാർഡുകൾ;പെർഫോമൻസ് സ്മാർട്ട് ഫോണുകളിൽ തിരഞ്ഞെടുത്തിരിക്കുന്നത് 2018

ഡിജിറ്റ് Zero 1 അവാർഡുകൾ;പെർഫോമൻസ് സ്മാർട്ട് ഫോണുകളിൽ തിരഞ്ഞെടുത്തിരിക്കുന്നത് 2018
HIGHLIGHTS

എല്ലാവർഷവും ഡിജിറ്റ് മികച്ച ഉത്പന്നങ്ങൾക്ക് നൽകുന്ന അവാർഡുകളാണ് സീറോ വൺ അവാർഡുകൾ

മികച്ച ഉത്പന്നങ്ങളെ കണ്ടെത്തി അതിന്റെ ഗുണമേൻമയും ,പെർഫോമൻസും കണ്ടെത്തി എല്ലാ വർഷവും ഡിജിറ്റ് നൽകുന്ന അവാർഡുകളാണ് സീറോ വൺ അവാർഡുകൾ .ഡിജിറ്റിന്റെ ലാബിൽ ടെസ്റ്റ് ചെയ്തും കൂടാതെ ഉപഭോതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും ,അങ്ങനെ പലതരിൽ ഉത്പനങ്ങളുടെ പെർഫോമൻസ് മനസ്സിലാക്കുന്നു .എന്നാൽ ഈ വർഷം ഞങ്ങൾ കുറച്ചു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളെ കണ്ടെത്തിക്കഴിഞ്ഞു .എന്നാൽ അതിൽ വിജയ് ആരാണെന്നു ഉടൻ തന്നെ ഞങ്ങൾ പ്രഖ്യാപിക്കുന്നതാണ് .ലിസ്റ്റിൽ വന്നിരിക്കുന്ന സ്മാർട്ട് ഫോണുകൾ താഴെ കൊടുത്തിരിക്കുന്നു .

വൺ പ്ലസ് 6 T 

ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് 

ഷവോമിയുടെ Poco F1

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു മികച്ച മോഡലുകളിൽ ഒന്നാണ് പോക്കോയുടെ F1 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് .മികച്ച കൂടാതെ വലിയ പെർഫോമൻസ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .Snapdragon 845 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .8 ജിബി റാം മോഡലുകളും വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .വൺ പ്ലസ് 6T മോഡലുകളെ താരതമ്മ്യം ചെയ്യാവുന്ന ഒരു ഫോൺ തന്നെയാണിത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കാം .

അസൂസിന്റെ സെൻഫോൺ 5Z 

6.2 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080 x 2246 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .കൂടാതെ ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 18.9 റേഷിയെയും നൽകിയിരിക്കുന്നു .ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു .402 ppi ഡെൻസിറ്റിയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പെർഫോമൻസിനെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Qualcomm SDM845 Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 (Oreo) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. 

ഹോണർ 10 

5.84 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .വീഡിയോസ് എല്ലാം കാണുമ്പോൾതന്നെ മനസിലാകും FHD പ്ലസ് എത്രമാത്രം ഗുണം ചെയ്തിരിക്കുന്നു എന്ന് .2280*1080 സ്ക്രീൻ റെസലൂഷൻ ആണ്  ഇതിനുള്ളത് .ഏത് ആംഗിളിൽ നിന്നും നോക്കിയാലും വീഡിയോസ് ഒക്കെ നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്നു .പിന്നെ അതുപോലെതന്നെ  ഹെവി ഗെയിംസ് ഒക്കെ മനോരമമായി നിങ്ങൾക്ക് ഇതിൽ കളിക്കുവാൻ സാധിക്കുന്നു .ഒരു ലാഗിംഗോ അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല .

പിന്നെ ഒരു ചെറിയ പ്രശ്നം ഗെയിം കളിച്ചു കഴിയുമ്പോൾ സൈഡിൽ ചെറുതായിട്ട് ഒരു ഹീറ്റ് പ്രെശ്നം അനുഭവപ്പെടുന്നുണ്ട് ഉണ്ട് .അടുത്തതായിട്ട് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റംത്തെക്കുറിച്ചു മനസ്സിലാക്കാം .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോ 8.1 ലാണ് പ്രവർത്തനം .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .24+16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

സാംസങ്ങ് ഗാലക്സി എ 7 

6 ഇഞ്ചിന്റെ വലിയ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2280 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് . 18.5:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ട്രിപ്പിൾ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24-മെഗാപിക്സൽ  + 8-മെഗാപിക്സൽ + 5-മെഗാപിക്സൽ റിയർ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ട ഒന്നാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 ലാണ് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3300mAhന്റെ ബാറ്ററി ലൈഫും സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോൺ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo