ഡിജിറ്റിന്റെ Zero 1 അവാർഡുകളിൽ ;മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ

Updated on 13-Dec-2018
HIGHLIGHTS

എല്ലാവർഷവും ഡിജിറ്റ് മികച്ച ഉത്പന്നങ്ങൾക്ക് നൽകുന്ന അവാർഡുകളാണ് സീറോ വൺ അവാർഡുകൾ

 

മികച്ച ഉത്പന്നങ്ങളെ കണ്ടെത്തി അതിന്റെ ഗുണമേൻമയും ,പെർഫോമൻസും കണ്ടെത്തി എല്ലാ വർഷവും ഡിജിറ്റ് നൽകുന്ന അവാർഡുകളാണ് സീറോ വൺ അവാർഡുകൾ .ഡിജിറ്റിന്റെ ലാബിൽ ടെസ്റ്റ് ചെയ്തും കൂടാതെ ഉപഭോതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും ,അങ്ങനെ പലതരിൽ ഉത്പനങ്ങളുടെ പെർഫോമൻസ് മനസ്സിലാക്കുന്നു .എന്നാൽ ഈ വർഷം ഞങ്ങൾ കുറച്ചു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളെ കണ്ടെത്തിക്കഴിഞ്ഞു .ഇപ്പോൾ ഇവിടെ ഈ വർഷത്തെ മികച്ച ക്യാമറഫ്ലാഗ്ഷിപ്പ്  സ്മാർട്ട് ഫോണുകളെ നമുക്ക് കണ്ടെത്താം .എന്നാൽ അതിൽ വിജയ് ആരാണെന്നു ഉടൻ തന്നെ ഞങ്ങൾ പ്രഖ്യാപിക്കുന്നതാണ് .ലിസ്റ്റിൽ വന്നിരിക്കുന്ന സ്മാർട്ട് ഫോണുകൾ താഴെ കൊടുത്തിരിക്കുന്നു .

ആപ്പിൾ ഐ ഫോൺ XS

6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .മൂന്നു വേരിയന്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറിൽ കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഇത് പുറത്തിറങ്ങുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .iOS 12 ലാണ് ഇതിന്റെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .3174 mAhന്റെ മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഗൂഗിളിന്റെ പിക്സൽ 3 XL

ഗൂഗിളിന്റെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഗൂഗിളിന്റെ പിക്സൽ 3 XL എന്ന സ്മാർട്ട് ഫോണുകൾ .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .12.2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .മറ്റൊരു സവിശേഷതകളിൽ പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് .Snapdragon 845 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഈ വർഷത്തെ ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഗൂഗിളിന്റെ പിക്സൽ 3 XL എന്ന മോഡലുകളും ഉൾപ്പെടുന്നതാണ് .

സാംസങ്ങ് ഗാലക്സി നോട്ട് 9 

എല്ലാ നോട്ട് സീരിയസ്സിലും ഉള്ളതുപോലെതന്നെ S-Pen ഇതിൽ ഉണ്ട് .6.4 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1440×2960 ന്റെ പിക്സൽ സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ  റാംമ്മിൽ ആണ്  ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ & 512 ജിബിയുടെ  ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .മൈക്രോ SD കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയെണെങ്കിൽ Qualcomm Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപറേറ്റിങ്‌ സിസ്റ്റം പ്രവർത്തിക്കുക . 12MP OIS  പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . 4,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഹുവാവെയുടെ മേറ്റ് 20 Pro

ഈ വർഷം പുറത്തിറങ്ങുന്ന മറ്റൊരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഹുവാവെയുടെ മേറ്റ് 20 പ്രൊ എന്ന മോഡലുകൾ .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .40 മെഗാപിക്സലിന്റെ കൂടാതെ 20 മെഗാപിക്സലിന്റെ കൂടാതെ 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പെർഫോമൻസ് ബേസിലും ഇത് മുന്നിൽ തന്നെയാണ് നിൽക്കുന്നത് .HiSilicon Kirin 980 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .HiSilicon Kirin 980 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :