ഡിജിറ്റ് Zero 1 അവാർഡുൾ 2018 ;മികച്ച മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ ലിസ്റ്റ്

ഡിജിറ്റ് Zero 1 അവാർഡുൾ 2018 ;മികച്ച മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ ലിസ്റ്റ്
HIGHLIGHTS

എല്ലാവർഷവും ഡിജിറ്റ് മികച്ച ഉത്പന്നങ്ങൾക്ക് നൽകുന്ന അവാർഡുകളാണ് സീറോ വൺ അവാർഡുകൾ

മികച്ച ഉത്പന്നങ്ങളെ കണ്ടെത്തി അതിന്റെ ഗുണമേൻമയും ,പെർഫോമൻസും കണ്ടെത്തി എല്ലാ വർഷവും ഡിജിറ്റ് നൽകുന്ന അവാർഡുകളാണ് സീറോ വൺ അവാർഡുകൾ .ഡിജിറ്റിന്റെ ലാബിൽ ടെസ്റ്റ് ചെയ്തും കൂടാതെ ഉപഭോതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും ,അങ്ങനെ പലതരിൽ ഉത്പനങ്ങളുടെ പെർഫോമൻസ് മനസ്സിലാക്കുന്നു .എന്നാൽ ഈ വർഷം ഞങ്ങൾ കുറച്ചു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളെ കണ്ടെത്തിക്കഴിഞ്ഞു .ഇപ്പോൾ ഇവിടെ ഈ വർഷത്തെ മികച്ച മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളെ നമുക്ക് കണ്ടെത്താം .എന്നാൽ അതിൽ വിജയ് ആരാണെന്നു ഉടൻ തന്നെ ഞങ്ങൾ പ്രഖ്യാപിക്കുന്നതാണ് .ലിസ്റ്റിൽ വന്നിരിക്കുന്ന സ്മാർട്ട് ഫോണുകൾ താഴെ കൊടുത്തിരിക്കുന്നു .

നോക്കിയ 7 പ്ലസ് 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .

ഹോണറിന്റെ 8X 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 

3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 14999 രൂപയാണ്.കൂടാതെ 6 ജിബിയുടെ മോഡലിന് 16999 രൂപയും ആണ് വിലവരുന്നത് 

 

അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 1 

അസൂസിന്റെ max പ്രൊ M1 എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്‌പ്ലേയും .5.99 ഇഞ്ചിന്റെ  FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

റിയൽമി 2 പ്രൊ

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .

16 + 2 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ  16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 13990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 15990 രൂപയും കൂടാതെ 8 ജിബിയുടെ റാം മോഡലിന് 17990 രൂപയും ആണ് വില . 

ഹുവാവെയുടെ P20 Lite

മികച്ച ക്യാമറകളിലും കൂടാതെ മികച്ച ഡിസ്‌പ്ലേയിലും ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന 
ഹുവാവെയുടെ P20 Lite എന്ന സ്മാർട്ട് ഫോണുകൾ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .16+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo